ഇന്ത്യ- സൗത്താഫ്രിക്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ സ്ഥാനം ലക്ഷ്യമിടുന്ന ഇന്ത്യക്ക് വളരെ നിർണായകമാണ് പരമ്പര എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ജേതാക്കൾ കൂടിയായ സൗത്താഫ്രിക്ക ഇന്ത്യൻ മണ്ണിലെത്തുമ്പോൾ കടുത്ത പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഇന്ത്യൻ ടീമിലേക്ക് വന്നാൽ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ നിന്ന് ചില മാറ്റങ്ങൾ ടീമിൽ വരുത്തിയിട്ടുണ്ട്. ഋഷഭ് പന്തിന്റെ തിരിച്ചുവരവ് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. താരം കീപ്പിങ് ഗ്ലൗസ് അണിയും എന്ന് ഇറക്കാൻ. അതേസമയം തന്നെ ധ്രുവ് ജൂറലിന്റെ മികച്ച ഫോമിനെ ഇന്ത്യൻ ടീം മാനേജ്‌മെന്റും സെലക്ഷൻ കമ്മിറ്റിയും അവഗണിക്കാൻ സാധ്യതയില്ല എന്നും പറയാം. പന്തിന്റെ അഭാവത്തിൽ അടുത്ത് നടന്ന ടെസ്റ്റുകളിൽ എല്ലാം കീപ്പിങ് ഗ്ലൗസ് അണിഞ്ഞ താരം ഇപ്പോൾ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്.
ഹോം സീസൺ ആരംഭിച്ചതുമുതൽ, ജൂറലിന്റെ സ്കോറുകളുടെ ക്രമം 140, 1 & 56, 125, 44 & 6, 132 & 127 നോട്ടൗട്ട് എന്നിങ്ങനെയാണ്. കഴിഞ്ഞ എട്ട് ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിൽ നിന്ന് ഒരു ടെസ്റ്റ് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഒരു 40+ സ്കോറും ഉൾപ്പെടെ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുള്ള ജൂറലിനെ അവഗണിക്കാൻ കഴിയില്ല.
“ജൂറൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന് കളിക്കാൻ രണ്ട് സ്ലോട്ടുകൾ ഉണ്ട്. ഒന്ന് സായ് സുദർശൻ കളിക്കുന്ന മൂന്നാം സ്ഥാനത്താണ്. പക്ഷേ അദ്ദേഹത്തിന്റെ പേരിൽ അവസാന ടെസ്റ്റിലെ ഒരു അർദ്ധസെഞ്ച്വറി ഉണ്ട്. ടീം മാനേജ്മെന്റ് അതിനാൽ അദ്ദേഹത്തെ ഉപേക്ഷിക്കില്ല.” ടീമുമായി ബന്ധപ്പെട്ട ഒരു വൃത്തം പറഞ്ഞു
“മറ്റൊരു സ്ഥാനം നിതീഷ് കുമാർ റെഡ്ഡിയുടെയാണ്. ഈ ഇന്ത്യൻ സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ ബൗളിംഗ് ആവശ്യമില്ലാത്തതിനാൽ ജൂറലിന് അദ്ദേഹത്തിന്റെ സ്ഥാനത്ത് കളിക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗതം ഗംഭീർ എട്ടാം നമ്പർ വരെ ബാറ്റ് ചെയ്യുന്ന താരങ്ങൾ വേണം എന്ന വാശിക്കാരനായതിനാൽ എന്താകും അവസാന തീരുമാനം എന്ന് കണ്ടറിയണം. മഹേന്ദ്ര സിംഗ് ധോണിയും ദിനേശ് കാർത്തിക്കും, ധോണിയും പാർഥിവ് പട്ടേലും, ധോണിയും പന്തും വ്യത്യസ്ത സമയങ്ങളിൽ ഇന്ത്യയ്ക്കായി ഒരേ വൈറ്റ്-ബോൾ ഇലവന്റെ ഭാഗമായിട്ടുണ്ടെങ്കിലും, ടെസ്റ്റ് പ്ലേയിംഗ് ഇലവനിൽ രണ്ട് സ്പെഷ്യലിസ്റ്റ് കീപ്പർമാർ ഉണ്ടായിരുന്ന സന്ദർഭങ്ങൾ വളരെ കുറവാണ്.
1986-ൽ, കിരൺ മോറും ചന്ദ്രകാന്ത് പണ്ഡിറ്റും രണ്ട് ടെസ്റ്റുകൾ ഒന്നിച്ച് കളിച്ചതാണ് ഓർക്കാനുള്ള കാര്യം. ഇത്തവണ ചരിത്രം പിറക്കുമോ എന്ന് കണ്ടറിയണം.













Discussion about this post