2019 ഏപ്രിലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) കിംഗ്‌സ് ഇലവൻ പഞ്ചാബും (കെഎക്സ്ഐപി) തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ, അതുവരെ കളിച്ചിരുന്ന പന്ത് കാണാതെ പോയ ഒരു സംഭവം ഉണ്ടായി. ടിവി റീപ്ലേകൾ ഇല്ലായിരുന്നു എങ്കിൽ വലിയ തലവേദന ആകുമായിരുന്നു സംഭവംആയേനെ അത്. ഓൺ-ഫീൽഡ് അമ്പയർ ഷംസുദ്ദീൻ ആയിരുന്നു കഥയിലെ വില്ലൻ.
ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ ഇന്നിംഗ്സിന്റെ പതിമൂന്നാം ഓവറിന്റെ അവസാനമാണ് സംഭാവന നടന്നത്. ഓവറിന് ശേഷം ടൈം ഔട്ടിനുള്ള സമയമായിരുന്നു. പഞ്ചാബ് നായകൻ അശ്വിന്റെ പക്കൽ നിന്ന് പന്ത് സ്വീകരിച്ച അമ്പയർ ഷംസുദ്ദീൻ അത് പോക്കറ്റിൽ ഇട്ടു. ശേഷം അത് അവിടെയാണ് വെച്ചതെന്നുള്ള കാര്യം മറന്നു.
ടൈംഔട്ട് കഴിഞ്ഞപ്പോൾ, പഞ്ചാബ് ബോളർ അങ്കിത് രാജ്പൂത് പന്തെറിയാൻ തയ്യാറായി വന്നപ്പോൾ പന്ത് കാണുന്നില്ല എന്ന് മനസിലാക്കി. മൈതാനത്ത് പിന്നെ പന്തിന് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു. KXIP ക്യാപ്റ്റൻ R. അശ്വിനും മറ്റൊരു അമ്പയർ ബ്രൂസ് ഓക്സെൻഫോർഡും പന്ത് തിരയാൻ തുടങ്ങി. പിന്നാലെ ഷംസുദ്ദീന്റെ പോക്കറ്റിൽ പന്ത് ഉണ്ടെന്നുള്ള ദൃശ്യങ്ങൾ ബിഗ് സ്‌ക്രീനിൽ കാണിച്ചു.. വലിയ സ്‌ക്രീനിൽ റീപ്ലേ കാണിച്ചപ്പോൾ, അമ്പയർക്ക് തന്റെ അബദ്ധം മനസ്സിലായി. ചെറിയ ചിരിയോടെ അദ്ദേഹം പന്ത് തിരികെ നൽകി. ഇതോടെ മത്സരം ആരംഭിച്ചു.
നിരവധി കമന്റേറ്റർമാരും ആരാധകരും സംഭവത്തെ “ഗല്ലി ക്രിക്കറ്റുമായി” താരതമ്യം ചെയ്യുകയും ചെയ്തു.
MUST WATCH: Where’s the Ball? Ump pocket 😅😅
📹📹https://t.co/HBli0PYxdq pic.twitter.com/ir0FaT11LN
— IndianPremierLeague (@IPL) April 24, 2019













Discussion about this post