സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 9,11 തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 13നാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് തീയതികൾ പ്രഖ്യാപിച്ചത്. കേരളത്തിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
സംസ്ഥാനത്ത് ആകെ 1200 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഇതിൽ മട്ടന്നൂർ ഉൾപ്പെടെ 1199 ഇടത്തേക്കും തിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് തിരഞ്ഞെടുപ്പ്. തൃശൂർ,വയനാട്,പാലക്കാട്,കോഴിക്കോട്,മലപ്പുറം,കണ്ണൂർ,കാസർകോട്, എന്നീ ജില്ലകളിൽ ഡിസംബർ 11 നാണ് തിരഞ്ഞെടുപ്പ് നടക്കുക.
നവംബർ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും.നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. സൂക്ഷമപരിശോധന 22ന് നടക്കും. നാമനിർദ്ദേശ പത്രിക നവംബർ 24 വരെ പിൻവലിക്കാം.













Discussion about this post