കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് തമ്മീഷണർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 9,11 തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 13നാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് തീയതികൾ പ്രഖ്യാപിച്ചത്. കേരളത്തിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. സംസ്ഥാനത്ത് ആകെ 1200 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഇതിൽ മട്ടന്നൂർ ഒഴികെ 1199 ഇടത്തേക്കും തിരഞ്ഞെടുപ്പ് നടക്കും.
ഇതോടെ എന്തുകൊണ്ടാണ് മട്ടന്നൂർ നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തത് എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. ഇതിനുള്ള കാരണമറിയണമെങ്കിൽ 20-30 വർഷം പിറകിലോട്ട് പോകണ്ടിവരും. 1990 ൽ ഇകെ നായനാർ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാർ മട്ടന്നൂരിനെ പഞ്ചായത്തിൽ നിന്നും മുൻസിപ്പാലിറ്റിയാക്കി ഉയർത്തി. എന്നാൽ 1991 ൽ അധികാരത്തിലേറിയ കെ കരുണാകരൻ സർക്കാർ ഈ തീരുമാനം റദ്ദാക്കി. ഇതോടെ സിപിഎം കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തെ തുടർന്ന് മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് വർഷങ്ങളോളം അനിശ്ചിതത്വത്തിലായി.
1996ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മട്ടന്നൂരിനെ മുൻസിപ്പാലിറ്റിയാക്കി ഉയർത്തി. തുടർന്ന് 1997 ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.2011 ലായിരുന്നു അവസാന തിരഞ്ഞെടുപ്പ്. 2027 സെപ്തംബർ മാസത്തിലാണ് മട്ടന്നൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുകയുള്ളൂ. അതുകൊണ്ടാണ് ബാക്കി തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടക്കാത്തത്.













Discussion about this post