ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) തങ്ങളുടെ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി പകരം സഞ്ജു സാംസണെ ടീമിൽ കൂട്ടുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ്. വരാനിരിക്കുന്ന സീസണിലേക്കുള്ള ലേലത്തിന് മുമ്പ് ട്രേഡ് വിൻഡോയിലൂടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ഒപ്പം കൂട്ടാൻ ജഡേജയെ സിഎസ്‌കെ കൈമാറാൻ സാധ്യതയുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെട്ടു. കരാർ സംബന്ധിച്ചുള്ള സ്ഥിതീകരണം വരും മണിക്കൂറിൽ നമുക്ക് അറിയാൻ സാധിക്കും.
2026 സീസണിനുശേഷം ധോണി വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, പുതിയൊരു നായകനെയും അദ്ദേഹത്തിന് അനുയോജ്യമായ ഒരു പകരക്കാരനെയും സിഎസ്‌കെ തിരയുകയാണെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു. 2022 ലെ ഐപിഎൽ സമയത്ത് ക്യാപ്റ്റനായി സ്വയം തെളിയിക്കാൻ ഓൾറൗണ്ടർ ജഡേജ സാംസൺ പരാജയപ്പെട്ടതിനാൽ തന്നെ ചെന്നൈയുടെ ഭാവി മുന്നിൽ കണ്ട് ധോണി സഞ്ജുവിനെ ഒപ്പം കൂട്ടാൻ ആഗ്രഹിച്ചിരിക്കാം എന്നാണ് പറഞ്ഞത്.
“2008 മുതൽ ധോണിയും ജഡേജയും കളിക്കുന്നുണ്ട്. ജഡേജ സിഎസ്‌കെയിൽ ചേർന്നതിനുശേഷം, അദ്ദേഹം ടീം വിട്ട് പോയിട്ടില്ല. സഞ്ജു ട്രേഡ് വിജയകരമാണെങ്കിൽ, ഇത് ധോണിയുടെ അവസാന വർഷമായിരിക്കാം. സീസൺ മധ്യത്തിൽ ധോണി കളമൊഴിയാനുള്ള സാധ്യതയുമുണ്ട്. സഞ്ജു സെറ്റ് ആയി കഴിഞ്ഞാൽ ധോണി അദ്ദേഹത്തോട് ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടേക്കാം. ജഡേജയെ ഇഷ്ടം ആണെങ്കിലും സഞ്ജു വരുന്നതോടെ ടീമിന്റെ ഭാവി നായകനെ ചെന്നൈ കണ്ടിരിക്കുന്നു” കൈഫ് പറഞ്ഞു.
“മുമ്പ് അവർ ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നു, പക്ഷേ അദ്ദേഹത്തിന് കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് നേതൃപാടവം ഇല്ല. എല്ലാ കളിക്കാരും ഐപിഎല്ലിൽ ക്യാപ്റ്റൻസിക്ക് യോഗ്യരല്ല. ദീർഘകാല പദ്ധതിയിൽ, ധോണി യുഗത്തിന് ശേഷം നേതൃത്വം ഏറ്റെടുക്കാൻ കഴിയുന്ന ഒരു കളിക്കാരനെ കൊണ്ടുവരാൻ ജഡേജയെ ബലിയർപ്പിക്കുകയാണ് ധോണി ചെയ്തത്” അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post