ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി നിരവധി ബാറ്റിംഗ് റെക്കോഡുകൾക്ക് ഉടമയാണ്. ഏറ്റവും കൂടുതൽ ഏകദിന (50) സെഞ്ച്വറികൾ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (11), ഇന്ത്യൻ പ്രീമിയർ ലീഗിലെ ടോപ് റൺ സ്‌കോറർ (8661), ഏറ്റവും കൂടുതൽ ഐപിഎൽ സെഞ്ച്വറികൾ (8) ,ഉൾപ്പടെ നിരവധി അനവധി റെക്കോഡുകൾക്ക് ഉടമയാണ് കോഹ്‌ലി.
എന്നിരുന്നാലും, ക്രിക്കറ്റ് പ്രേമികൾക്ക് കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡിനെക്കുറിച്ച് വലിയ അറിവ് ഉണ്ടാകാൻ സാധ്യത ഇല്ല. ഏത് ഫോർമാറ്റ് നോക്കിയാലും തന്റെ കരിയറിലെ പൂജ്യം പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തേ ക്രിക്കറ്റ് താരമാണ് അദ്ദേഹം. 2011-ൽ, ഇംഗ്ലണ്ടിനെതിരെ തന്റെ ട്വന്റി20 അന്താരാഷ്ട്ര (ടി20ഐ) ബൗളിംഗ് അരങ്ങേറ്റം കുറിക്കുന്നതിനിടെ, തന്റെ ആദ്യ നിയമപരമായ പന്ത് എറിയുന്നതിന് മുമ്പ് തന്നെ കോഹ്‌ലി കെവിൻ പീറ്റേഴ്‌സണെ പുറത്താക്കി റെക്കോഡ് നേട്ടത്തിന്റെ ഭാഗമായി. കോഹ്‌ലി എറിഞ്ഞ വൈഡ് ഡെലിവറിക്ക് പിന്നാലെ കീപ്പർ ധോണി സ്റ്റമ്പ് ചെയ്താണ് പീറ്റേഴ്‌സൺ മടങ്ങിയത്.
ഗ്രേം സ്വാൻ, സുനിൽ നരൈൻ, ഷാക്കിബ് അൽ ഹസൻ എന്നിവരുൾപ്പെടെ നിരവധി കളിക്കാർ ഒരു ടി20 സ്പെല്ലിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും, അവരുടെ കരിയറിലെ ആദ്യ ഡെലിവറിയിൽ ആയിരുന്നില്ല അത് സംഭവിച്ചത്. എന്തായാലും പല വെറൈറ്റി റെക്കോഡുകൾ ഉള്ള കോഹ്‌ലിയുടെ പീറ്റേഴ്സന്റെ വിക്കറ്റ് നേടിയുള്ള കണക്കുകൾ ഇങ്ങനെ ആയിരുന്നു – 0.0-0-1-1.
2008-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം മൂന്ന് മെയ്ഡനുകൾ ഉൾപ്പെടെ എല്ലാ ഫോർമാറ്റിലുമായി കോഹ്‌ലി 164.5 ഓവറുകൾ എറിഞ്ഞു. 107.55 ശരാശരിയിൽ 968 റൺസ് വഴങ്ങിയ കോഹ്‌ലി 5.87 എന്ന മികച്ച ഇക്കോണമിയോടെ 9 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.













Discussion about this post