ബിഹാറിൽ ബിജെപി ഭരണതുടർച്ച നേടുമെന്ന് ഉറപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാജ്യത്തെ വിവിധ ചാനലുകളും സ്വകാര്യ ഏജൻസികളും നടത്തിയ സർവ്വേകളെല്ലാം ബിഹാറിൽ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടിംഗ് പൂർത്തിയാക്കിയതോടെയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്.
133 മുതൽ 159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് പീപ്പിൾസ് പ്ലസ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 75 മുതൽ 101 സീറ്റുകൾ വരെ നേടുമെന്നും പ്രവചിക്കുന്നു. ജെഎസ്പി പൂജ്യം മുതൽ അഞ്ച് സീറ്റുകളിലേക്ക് ഒതുങ്ങും. എൻഡിഎയ്ക്ക് 46.2 % വോട്ടുകളും മഹാസഖ്യത്തിന് 37.9 % വോട്ടുകളുമാണ് നേടാനാവുകയെന്നും പീപ്പിൾസ് പ്ലസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
മാട്രിസ് സർവ്വെ അനുസരിച്ച് എൻഡിഎയ്ക്ക് 147 മുതൽ 167 വരെ സീറ്റുകൾ നേടാനാവും.മഹാസഖ്യത്തിന് 70 മുതൽ 90 സീറ്റുകൾ വരെ നേടാനാകുമെന്നും പ്രവചിക്കുന്നു.
ടൈംസ് നൗ പ്രവചനം അനുസരിച്ച് എൻഡിഎ 135 മുതൽ 150 സീറ്റുകൾ വരെ സ്വന്തമാക്കും. ഇൻഡി നേതൃത്വം നൽകുന്ന മഹാസഖ്യം 88 മുതൽ 103 സീറ്റുകൾ വരെ നേടും ജെഎസ്പി പൂജ്യം മുതൽ 1 സീറ്റ് വരെ നേടുമ്പോൾ മറ്റുള്ള പാർട്ടികൾ ചേർന്ന് 3 മുതൽ 6 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്.
ചാണക്യ സ്ട്രാറ്റജീസ് പ്രവചനം അനുസരിച്ച് 130-138 സീറ്റുകൾ വരെയാണ് എൻഡിഎ സ്വന്തമാക്കുന്നത്. മഹാസഖ്യം 100 സീറ്റുകൾ മുതൽ 108 സീറ്റുകൾ വരെ നേടും. മറ്റുള്ള പാർട്ടികൾ 3 സീറ്റുകൾ മുതൽ 7 സീറ്റുകൾ വരെ നേടും.
ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ 2025 പ്രവചിക്കുന്നത് അനുസരിച്ച്, ബിഹാർ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ എൻഡിഎ 60-70 സീറ്റുകൾ നേടി മുന്നിലെത്തും, അതേസമയം മഹാസഖ്യം (മഹാഗഠ്ബന്ധൻ) 45-55 സീറ്റുകൾ നേടും. ഒന്നാം ഘട്ടത്തിൽ ജൻ സുരാജ് പാർട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും പ്രവചിക്കുന്നു. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത് 121 സീറ്റുകളിലാണ്.









Discussion about this post