അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ മോശം സമയത്തിലൂടെയാണ് ബാബർ അസം കടന്നുപോകുന്നത്. ട്രോളുകളിൽ ഇപ്പോൾ സ്ഥിരം മുഖമായ താരം ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും സെഞ്ച്വറി നേടാനാകാതെ ഒരു മോശം റെക്കോഡിന്റെ ഭാഗമായിരിക്കുകയാണ്. സെഞ്ച്വറിയില്ലാതെ 800 ദിവസങ്ങൾ പിന്നിട്ടിരിക്കുകാണ് താരം. അതായത് രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സെഞ്ച്വറി നേടാനായില്ല എന്നതാണ് സങ്കടപ്പെടുത്തുന്ന കാര്യം. ശ്രീലങ്കയ്‌ക്കെതിരെ 51 പന്തുകൾ നേരിട്ട താരം 29 റൺസിനാണ് പുറത്തായത്. 2023 ലെ ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെയാണ് ബാബർ അവസാനമായി സെഞ്ച്വറി നേടിയത്.
83 ഇന്നിങ്സുകളിലാണ് സെഞ്ച്വറിയില്ലാതെ താരം കടന്നുപോയിരിക്കുന്നത്. വിമർശനങ്ങൾ വരുന്നതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതൽ ഇന്നിങ്‌സുകൾ കളിച്ച വിരാട് കോഹ്‌ലിയുടെ റെക്കോഡിന് ബാബർ ഒപ്പമെത്തുകയും ചെയ്തു. ഏഷ്യൻ ബാറ്റർമാരിൽ, 87 ഇന്നിങ്‌സുകൾ സെഞ്ച്വറിയില്ലാതെ കളിച്ച മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യയാണ് പട്ടികയിൽ ഒന്നാമത്.
വിരാട് കോഹ്‌ലി പുറത്തായതിന് ശേഷം ഒരിക്കൽ മുഖത്ത് കാണിച്ച നിരാശ അതെ പടി ബാബർ പകർത്തിയതെന്നും ആരാധകർ കണ്ടുപിടിച്ചു. അയാൾ വിരാടിന്റെ 100 സെലിബ്രേഷൻ പകർത്തി, അയാൾ വിരാടിന്റെ പ്രസ്താവനകൾ പകർത്തി, അയാൾ ലോക്കറ്റ് കിസ് സെലിബ്രേഷൻ പകർത്തി, ഇതുകൊണ്ടാണ് താൻ കുന്നുംകുളം ഗോട്ട് ആയതെന്നും ഉൾപ്പടെ ട്രോളുകൾ വരുന്നുണ്ട്.
ഇന്നലത്തെ മത്സരത്തിൽ മികച്ച തുടക്കമൊക്കെ കിട്ടി എങ്കിലും അത് മുതലാക്കാൻ താരത്തിനായില്ല എന്നതാണ് സങ്കടകരമായ കാര്യം. എന്താണ് ബാബറിന് സംഭവിക്കുന്നത് എന്ന ചോദ്യം ആരാധകരിൽ നിന്ന് കുറച്ചുനാളുകളായി ഉയരുന്നുണ്ട്. പാകിസ്ഥാൻ ടീം ആകെ കടന്നുപോകുന്ന സമ്മർദ്ദ സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചത് ബാബറിനെയാണെന്ന് ആരാധകർ പറയുന്നത്.
Man this Babar Azam guy is next level!!
– He copied Virat’s 100 celebration,
– He copied Virat’s statements,
– He copied locket kiss celebrationNow he is even copying Virat Kohli’s reaction in this epic downfall😭 pic.twitter.com/HDhNzgxN9h
— Rajiv (@Rajiv1841) November 11, 2025
Man this Babar Azam guy is next level!!
– He copied Virat’s 100 celebration,
– He copied Virat’s statements,
– He copied locket kiss celebrationNow he is even copying Virat Kohli’s reaction in this epic downfall😭 pic.twitter.com/HDhNzgxN9h
— Rajiv (@Rajiv1841) November 11, 2025













Discussion about this post