രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ട്രേഡ് നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സഞ്ജു സാംസൺ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമായി. സാംസൺ ചെന്നൈയിലേക്ക് മാറുമ്പോൾ ജഡേജ രാജസ്ഥാനിലേക്ക് മടങ്ങുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ സഞ്ജു സാംസൺ ലേലത്തിൽ പങ്കെടുക്കണമെന്നും ട്രേഡിൽ ചെന്നൈയിലേക്ക് പോകരുതെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത് സാംസണോട് പറഞ്ഞിരിക്കുകയാണ്.
“അദ്ദേഹം (സാംസൺ) പറയുന്നത് എനിക്ക് ആർആറിനു വേണ്ടി കളിക്കാൻ താൽപ്പര്യമില്ല എന്നാണ്. അപ്പോൾ പിന്നെ ലേലത്തിൽ പോകൂ, ഒരു ട്രേഡിലും ഏർപ്പെടരുത്. ചെന്നൈയിൽ ഓപ്പണർ ആകാൻ റുതുരാജ് ഗെയ്ക്ക്വാദ് ഏറ്റവും അനുയോജ്യനാണ്. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നത് പ്രശ്നമല്ല. ടീമിനാണ് പ്രാധാന്യം” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“രാജസ്ഥാനും വമ്പൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാരണം സഞ്ജു ബാറ്റിംഗിൽ അവർക്ക് ഒരു നെടുംതൂണായിരുന്നു. എന്നാൽ ലോക ക്രിക്കറ്റിൽ തന്നെ, ഓൾറൗണ്ടർമാരില്ല. ഓൾറൗണ്ടർമാർ ലോകത്ത് അപൂർവമാണ്. ഇംപാക്റ്റ് പ്ലെയർ നിയമമുണ്ടെങ്കിലും, ഒരു യഥാർത്ഥ ഓൾറൗണ്ടർ വളരെ വിലപ്പെട്ടതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജുവിനെ സംബന്ധിച്ച് കഴിഞ്ഞ സീസണിൽ രാജസ്ഥാനുമായി ഉണ്ടായ അസ്വാരഹസ്യങ്ങൾ തന്നെയാണ് ടീം വിടാൻ പ്രേരിപ്പിക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിലുള്ള രവീന്ദ്ര ജഡേജ-സഞ്ജു സാംസൺ സ്വാപ്പ് ഡീൽ പ്രതിസന്ധിയിൽ നിൽക്കുന്നത്. ഇരുടീമുകളും കരാർ ഇതുവരെ ഔദ്യോഗികമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ബിസിസിഐ) അംഗീകാരത്തിനായി സമർപ്പിച്ചിട്ടില്ല. ക്രിക്ക്ബസ് റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഫ്രാഞ്ചൈസികളും ഇതിനകം ഡീലിൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും സാം കരന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്നതിനാലാണ് ഡീൽ വൈകുന്നത്.
റോയൽസിന്റെ വിദേശ ക്വാട്ട ഇതിനകം നിറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ നിലവിലെ വിദേശ കളിക്കാരിൽ ഒരാളെ വിട്ടയച്ചില്ലെങ്കിൽ കറനെ ഒപ്പം ചേർക്കാൻ രാജസ്ഥാന് സാധിക്കില്ല. ഇതുകൊണ്ടാണ് സ്വാപ്പ് ഡീൽ ഔദ്യോഗികമായി സ്ഥിതീകരിക്കാത്തത്. നിലവിൽ രാജസ്ഥാൻ ടീമിൽ എട്ട് വിദേശ താരങ്ങൾ ഉൾപ്പെടുന്നു – ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാക്ക, നന്ദ്രെ ബർഗർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ് – കൂടാതെ 14 ഇന്ത്യൻ കളിക്കാരും. 25 കളിക്കാരുടെ പരിധിക്കുള്ളിൽ മൂന്ന് പേരെ കൂടി സൈൻ ചെയ്യാൻ ഇത് അവസരം നൽകുന്നു. പക്ഷേഅവിടെ ബജറ്റ് പരിധിക്കുള്ളിൽ തന്നെ തുടരേണ്ടതുണ്ട്.
Will never forget this match of Sanju Samson for RR
Both Sanju (48) and Yashasvi Jaiswal (94) have their personal milestonesBut sanju sacrificed his own milestone for Jaiswal at the end jaiswal hit a boundary and finished at 98
Take a look……. pic.twitter.com/b6RBrnQ5Ep
— Indian Funda (@Safehands_Sanju) November 11, 2025













Discussion about this post