ശശിതരൂർ എംപിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ശശി തരൂരിന്റെ അഭിപ്രായങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും രാഷ്ട്രീയ കൂറ് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തരൂർ പ്രശംസിച്ചതാണ് പ്രകോപനത്തിന് കാരണം.
താങ്കൾ എന്തിന് കോൺഗ്രസിൽ തുടരുന്നു എന്ന് ചോദിച്ച സന്ദീപ് ദീക്ഷിത്, തരൂരിനെ കപടനാട്യക്കാരൻ എന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ തന്ത്രങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ എന്തിനാണ് ശശി തരൂരിന്റെ ഭാഗമാകുന്നതെന്ന് പാർട്ടി നേതാവ് സന്ദീപ് ദീക്ഷിത് ചോദിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത് പറഞ്ഞു.
‘രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന് കാര്യമായൊന്നും അറിയില്ലെന്ന് ഞാൻ കരുതുന്നു എന്നതാണ് ശശി തരൂരിന്റെ പ്രശ്‌നം. നിങ്ങളുടെ അഭിപ്രായത്തിൽ, കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾ അവരുടെ നയങ്ങൾ പിന്തുടരണം. നിങ്ങൾ എന്തിനാണ് കോൺഗ്രസിൽ? നിങ്ങൾ ഒരു എംപി ആയതുകൊണ്ടാണോ അത്?’ ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങൾ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ശരിക്കും തോന്നുന്നുവെങ്കിൽ, നിങ്ങൾ ഒരു വിശദീകരണം നൽകണം. നിങ്ങൾക്ക് അത് നൽകാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഒരു കപടനാട്യക്കാരനാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.









Discussion about this post