ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള പരിപാടിയിൽ വന്ദേമാതരം ആലപിച്ച് ശ്രദ്ധാകേന്ദ്രമായ ദക്ഷിണകൊറിയൻ മന്ത്രി. വേവ്‌സ് ഫിലിം ബസാറിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കൊറിയൻ ദേശീയ അസംബ്ലി അംഗം ജേലോൺ കിം ആണ് വന്ദേമാതരം ആലപിച്ചത്.
വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ചലച്ചിത്രകാരൻ ഗാർത്ത് ഡേവിസ്, നടൻ അനുപം ഖേർ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരുകൻ, അഡീഷണൽ സെക്രട്ടറി പ്രഭാത് കുമാർ, വേവ്‌സ് ബസാറിന്റെ ഉപദേഷ്ടാവ് ജെറോം പില്ലോർഡ്, നടൻ നന്ദമൂരി ബാലകൃഷ്ണ, ഐ.എഫ്.എഫ്.ഐ. ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ എന്നിവർ പങ്കെടുത്തു













Discussion about this post