ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ടീമിൽ സഞ്ജു സാംസണിന്റെ അഭാവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കഴുത്തിന് പരിക്കേറ്റ ഏകദിന ടീമിന്റെ നായകൻ ശുഭ്മാൻ ഗില്ലിന് വിശ്രമം അനുവദിച്ചപ്പോൾ പരമ്പരയ്ക്കുള്ള ക്യാപ്റ്റനായി കെഎൽ രാഹുലിനെ നിയമിച്ചു.
വിക്കറ്റ് കീപ്പർ ഓപ്ഷനുകളായി ഋഷഭ് പന്തിനെയും ധ്രുവ് ജൂറലിനെയും സെലക്ടർമാർ തിരഞ്ഞെടുത്തപ്പോൾ അവർ സഞ്ജു സാംസണെ അവഗണിച്ചു. ഏകദിനങ്ങളിൽ പന്തിന് ശരാശരി 33.50 ഉള്ളപ്പോൾ ജൂറൽ ഇതുവരെ ഈ ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. ഇതിനു വിപരീതമായി, 50 ഓവർ ഫോർമാറ്റിൽ സാംസൺ 56.66 ശരാശരിയിൽ ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ താൻ കളിച്ച അവസാന ഏകദിന മത്സരത്തിൽ താരം സെഞ്ചുറിയും നേടിയാതായിരുന്നു.
ശ്രേയസ് അയ്യരും ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹം കളിച്ച സ്ഥാനത്ത് കളിക്കാൻ എന്തുകൊണ്ടും യോജിച്ച ആൾ സഞ്ജു തന്നെ ആയിരുന്നു. എന്നിരുന്നാലും, പന്തിനെ തന്നെ വിശ്വസിക്കാൻ സെലക്ടർമാർ തീരുമാനിച്ചു. ഈ തീരുമാനം ഒരു വിഭാഗം ആളുകളുടെ അപ്രീതിക്ക് കാരണമായി. സഞ്ജു സാംസണിനോട് അനീതി കാണിച്ചതിന് അവർ ചീഫ് സെലക്ടർ അജിത് അഗാർക്കറിനെയും ഇന്ത്യൻ മാനേജ്‌മെന്റിനെയും വിമർശിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സഞ്ജുവിനെ പൂർണമായി ഒഴിവാക്കാനുള്ള പരിപാടിയാണ് നടക്കുന്നത് എന്നും അധികം വൈകാതെ തന്നെ ടി 20 ടീമിൽ നിന്നും സഞ്ജുവിനെ പുറത്താക്കുമെന്നും ആരാധകർ പറഞ്ഞു.
ചില പ്രതികരണങ്ങൾ ഇങ്ങനെ:
“പന്തിനെ 33 ശരാശരിയോടെയാണ് തിരഞ്ഞെടുത്തത്… സഞ്ജുവിനെ 58 ശരാശരിയോടെയാണ് പുറത്താക്കിയത്. അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ ഒരു കളിക്കാരനെ വീണ്ടും അവഗണിക്കുന്നു. ഒരിക്കലും പരാജയപ്പെടാത്ത ഒരാളെ പുറത്താക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാം? സ്ഥിരതയ്ക്ക് ഇങ്ങനെ ശിക്ഷ ലഭിക്കുന്നത് എങ്ങനെയാണ്? സഞ്ജുവിന് സ്ഥാനം നഷ്ടപെട്ടതല്ല- സിസ്റ്റം അദ്ദേഹത്തെ പരാജയപ്പെടുത്തി. ഇത് സെലക്ഷൻ അല്ല… ഇത് ഹൃദയഭേദകമാണ്.” 💔” – @SamsonSupremacy
“T20I ടീമിൽ നിന്നും സഞ്ജു സാംസൺ ഉടൻ പുറത്താകുമെന്ന് പ്രതീക്ഷിക്കുന്നു 🥲 . ആ ലെവൽ സെലക്ഷൻ ആണ് നടക്കുന്നത് – @SivadathH68311














Discussion about this post