ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ അതിദയനീയമായി കൈവിടുന്ന നിലയിലാണ് കാര്യങ്ങൾ. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയ സൗത്താഫ്രിക്ക ഇപ്പോൾ അതിനലും ഒരുപടി കൂടി കടന്ന് ലക്ഷ്യമിടുന്നത് കൂറ്റൻ ജയത്തിന്റെ വക്കിലാണ്. ഇപ്പോൾ ബാറ്റിംഗ് നടത്തുന്ന സൗത്താഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിൽ 6 വിക്കറ്റുകൾ കൈയിലിരിക്കെ 508 റൺസിന്റെ ലീഡാണ് ഉള്ളത്.
ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം എല്ലാ കോണുകളിൽ നിന്നും ഉയരുകയാണ്. ഇയാൾ ഇനി തുടർന്നാൽ ടീമിനെ നശിപ്പിക്കുമെന്ന് ആരാധകർ പറയുമ്പോൾ പരിശീലകനെതിരെ രവി ശാസ്ത്രി അടക്കമുള്ള ആളുകൾ വിമർശനവുമായി വന്നിരുന്നു. ശാസ്ത്രിക്ക് പിന്നാലെ മുൻ പരിശീലകൻ അനിൽ കുബ്ലെയും ഗംഭീറിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ.
“നിങ്ങൾ വെറുതെ കുറെ സംസാരിച്ചാൽ പോരാ പ്രകടനമൊക്കെ കളത്തിലാണ് കാണേണ്ടത്. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെതിരെ നിങ്ങൾക്ക് ഇവിടെ ഒരു അവസരം വന്നതാണ്. അവർ (ദക്ഷിണാഫ്രിക്ക) ട്രോഫി (ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്) നേടിയവരാണ്. ഒരു നല്ല പോരാട്ടവീര്യം കാഴ്ചവെച്ച് അവർക്കെതിരെ ജയിക്കുക, അല്ലെങ്കിൽ മത്സരം സമനിലയിൽ പിടിക്കുക ഇതൊക്കെയാണ് പ്രാഥമിക ലക്‌ഷ്യം. കളത്തിൽ വാക്കുകൾ പറയുമ്പോൾ സൂക്ഷിക്കുക. ആ പറഞ്ഞ വാക്കിന് യോജിച്ച പ്രകടനം നടത്തണം.”
നാലാം ദിനം കളിക്കാനിറങ്ങും മുമ്പ് ഗംഭീർ ഇന്ത്യൻ താരങ്ങൾക്ക് കർശന നിർദേശം നൽകുന്നതും ദ്രുവ് ജുറലിനോട് വിരൽ ചൂണ്ടി സംസാരിക്കുന്നതുമൊക്കെ വിഡിയോയിൽ കണ്ടിരുന്നു. പിന്നാലെയാണ് കുംബ്ലെ അഭിപ്രായം പറഞ്ഞത്.
— Nihari Korma (@NihariVsKorma) November 25, 2025













Discussion about this post