ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ സമാപനത്തിനുശേഷം നവംബർ 26 ബുധനാഴ്ച ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള തന്റെ വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് വൈകിയതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച് മുഹമ്മദ് സിറാജ്. ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ റെക്കോർഡ് തോൽവിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു താരം.
സിറാജ് സോഷ്യൽ മീഡിയയിൽ തന്റെ നിരാശ പ്രകടിപ്പിക്കുകയും എയർലൈനിന്റെ ഭാഗത്ത് നിന്ന് താമസം ഉണ്ടായെന്നും അറിയിപ്പുകൾ ലഭിച്ചില്ല എന്ന് പറയുകയും ചെയ്തു. നാല് മണിക്കൂറിലധികം യാതൊരു അപ്‌ഡേറ്റും ഇല്ലാതെ കുടുങ്ങിയതിന് പിന്നാലെ എയർലൈൻ കമ്പനി വഴി ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് നിരാശനായ താരം മറ്റുള്ള ആളുകളോട് അഭ്യർത്ഥിച്ചു.
“ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനം IX 2884 രാവിലെ 7.25 ന് പുറപ്പെടേണ്ടതായിരുന്നു, എന്നാൽ എയർലൈനിൽ നിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല, ആവർത്തിച്ചുള്ള ഫോളോ-അപ് ചെയ്തിട്ടും ഗുണം ഉണ്ടായില്ല. അവർ ശരിയായ കാരണമില്ലാതെ വിമാനം വൈകിപ്പിച്ചു. ഇത് ശരിക്കും നിരാശാജനകമാണ്, എല്ലാ യാത്രക്കാരുടെയും അടിസ്ഥാന ചോദ്യമാണിത്. വിമാനം 4 മണിക്കൂർ വൈകി, എന്നിട്ടും ഒരു അപ്‌ഡേറ്റും നൽകുന്നില്ല. ഏറ്റവും മോശം എയർലൈൻ അനുഭവം. ഒരു നിലപാട് എടുക്കാൻ കഴിയാത്ത ഈ വിമാനത്തിൽ പറക്കണം എന്ന് ഞാൻ ആരോടും പറയില്ല” സിറാജ് X-ൽ പോസ്റ്റ് ചെയ്തു.
‘അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാൽ’ വിമാനം റദ്ദാക്കിയതായി എയർലൈൻ ക്രിക്കറ്റ് താരത്തിന് മറുപടി നൽകി.
“മിസ്റ്റർ സിറാജ് , ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. അപ്രതീക്ഷിതമായ പ്രവർത്തന കാരണങ്ങളാൽ വിമാനം റദ്ദാക്കിയതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. വിമാനത്താവളത്തിലെ ഞങ്ങളുടെ ടീം എല്ലാ അതിഥികളെയും സഹായിക്കാനുണ്ടാകും. ഈ സാഹചര്യം എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, നിങ്ങളുടെ ക്ഷമയെ ഞങ്ങൾ ശരിക്കും അഭിനന്ദിക്കുന്നു. ഞങ്ങളുടെ ടീം നിങ്ങളെ തുടർന്നും അപ്‌ഡേറ്റ് ചെയ്യുകയും സാധ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുമെന്ന് ഉറപ്പ് പറയുന്നു” എയർ ഇന്ത്യ എക്സ്പ്രസ് പോസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര സിറാജിനെ സംബന്ധിച്ച് ശരാശരി പ്രകടനം മാത്രം നടത്തിയ ഒന്നായിരുന്നു എന്ന് പറയാം. ആറ് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്.













Discussion about this post