പാലത്തായിയിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ കൗൺസിലിംഗ് നടത്തിയ രണ്ടുപേർക്കെതിരെ നടപടി. കൗൺസിലർമാരായ ശ്വേത,രാജശ്രീ എന്നിവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വനിതശിശു ക്ഷേമ വകുപ്പിന്റേതാണ് നടപടി. കോടതിനിർദ്ദേശത്തിനെ തുടർന്നാണ് നടപടി.
കുട്ടിയെ കൗൺസിലിംഗ് നടത്തിയവർക്കെതിരെ കുട്ടിയുടെ മാതാവ് ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി നൽകിയിരുന്നു. കൗൺസിലിംഗിനിടെ ഇവർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് കോടതി വിധിന്യായത്തിലും വ്യക്തമാക്കിയിരുന്നു.
അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും കോടതി വിമർശിച്ചു.













Discussion about this post