ഇന്ത്യൻ ടീമിലെ സീനിയർ ബാറ്റ്‌സ്മാൻ കെ.എൽ. രാഹുലിന് ഇനിയൊരു മോശം പരമ്പര കൂടി ലഭിച്ചാൽ ആരാധകർക്ക് അദ്ദേഹത്തോടുള്ള ക്ഷമ നഷ്ടപ്പെടുമെന്ന് മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ഹോം ടെസ്റ്റ് പരമ്പരയിൽ 33 കാരനായ അദ്ദേഹം മോശം പ്രകടനമാണ് കാഴ്ചവച്ചത്, നാല് ഇന്നിംഗ്‌സുകളിലായി 68 റൺസ് മാത്രമാണ് നേടാനായത്.
ടെസ്റ്റ് ടീമിലെ സീനിയർ അംഗമാണെങ്കിലും, തന്റെ സ്ഥാനം നിലനിർത്താൻ എം. രാഹുൽ നന്നായി കളിക്കേണ്ടതുണ്ടെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. ബാറ്റിംഗ് സ്ഥാനമൊക്കെ പലതവണ മാറിയതിനാൽ തന്നെ രാഹുലിന് ബുദ്ധിമുട്ടേറിയ യാത്ര ആയിരുന്നു ടെസ്റ്റിൽ ഉണ്ടായതെന്നും മുൻ താരം പറഞ്ഞു.
“എന്തുതന്നെയായാലും, ഈ ടെസ്റ്റ് ടീമിലെ തന്റെ പ്രശ്നങ്ങളും സ്ഥാനം മാറിയതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകളും മറികടക്കാൻ കെ.എല്ലിന് കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഒരുപാട് മാറി. കൈവരിച്ച നേട്ടങ്ങളും അസാധാരണമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന് ഒരുപാട് സഹിക്കേണ്ടി വന്നു.
“ഒരു സീനിയർ പ്രൊഫഷണൽ എന്ന നിലയിൽ പോലും, അത് അദ്ദേഹത്തെ ഒരു ബലഹീനതയിലേക്ക് നയിക്കുന്നു, അതുകൊണ്ടാണ് അദ്ദേഹം ഒരു സീനിയർ പ്രൊഫഷണൽ ആണെങ്കിലും സ്വന്തം സ്ഥാനത്തിനായി പ്രകടനം നടത്തുന്നത്. സ്വയം തെളിയിക്കേണ്ടത് പ്രധാനമാണ്. ഈ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം മോശം പ്രകടനമാണ് നടത്തിയത്. താരത്തിന്റെ ഭാഗത്ത് നിന്ന് ഇനിയൊരു മോശം പ്രകടനം കൂടി ആളുകൾ താങ്ങില്ല.”
അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ രാഹുൽ ആയിരിക്കും ഇന്ത്യയെ നയിക്കുക. സ്ഥിരം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇല്ലാത്ത സാഹചര്യത്തിലാണിത്. ഇരുവരും പരിക്കിന്റെ പിടിയിലാണ്.













Discussion about this post