ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-0 ന് പരാജയപ്പെട്ടതിനെത്തുടർന്ന് ഗൗതം ഗംഭീർ കടുത്ത വിമർശനങ്ങൾ ആണ് ഇപ്പോൾ നേരിടുന്നത്. മുഖ്യ പരിശീലകനെ ടീമിൽ നിന്ന് പുറത്താക്കണം എന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഗംഭീറിന്റെ കാലാവധി ഉയർച്ച താഴ്ചകളുടെ മിശ്രിതമായിരുന്നു. ഒരു വശത്ത്, അദ്ദേഹം ഇന്ത്യയെ ഏഷ്യാ കപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും വിജയങ്ങളിലേക്ക് നയിച്ചു വൈറ്റ് ബോൾ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പരിശീലന മിടുക്ക് പ്രകടമാക്കി.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം ചില മോശം റെക്കോഡുകളുടെയും ഭാഗമായി. 27 വർഷത്തിനിടെ ആദ്യമായി ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് ഒരു ദ്വിരാഷ്ട്ര പരമ്പര തോൽവി, 12 വർഷത്തിനിടെ ആദ്യമായി ഒരു ഹോം ടെസ്റ്റ് പരമ്പര തോൽവി, എട്ട് വർഷത്തിനുശേഷം ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടം, അടുത്തിടെ സൗത്താഫ്രിക്കയോട് തോറ്റതോടെ ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷ് ടീം അനുഭവിച്ചു.
മുൻ ക്രിക്കറ്റ് താരം മനോജ് തിവാരി ഇപ്പോൾ ഗംഭീറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അശ്വിന്റെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കലിനു പരിശീലകനെ കുറ്റപ്പെടുത്തിക്കൊണ്ട് മുൻ ക്രിക്കറ്റ് താരം മനോജ് തിവാരി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
“വാഷിംഗ്ടൺ സുന്ദറിന് കൂടുതൽ അവസരവും പ്രാധാന്യവും നൽകിയതിലൂടെ നിങ്ങൾ [ഗംഭീർ] അശ്വിനെ സങ്കടപ്പെട്ടുത്തി. നിങ്ങൾ ഇനി അശ്വിനെ വിശ്വസിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്. എന്റെ അഭിപ്രായത്തിൽ, അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി, അതുകൊണ്ടാണ് അദ്ദേഹം ഓസ്‌ട്രേലിയയിൽ യാതൊരു സൂചനയും കൂടാതെ വിരമിച്ചത്,” തിവാരി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
അശ്വിൻ വിരമിച്ചപ്പോൾ തന്നെ ആരാധകരിൽ ഒരു വിഭാഗം അതിൽ ഗംഭീറിന്റെ തീരുമാനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞതാണ്.













Discussion about this post