രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുലിന് ഇരയായത് ഒരു പെൺകുട്ടി മാത്രമല്ലെന്നും പതിനഞ്ച് പെൺകുട്ടികളേയും ആൺകുട്ടികളേയും പീഡിപ്പിച്ചെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പരാതികള്‍ പുറത്തുവരാതിരിക്കാന്‍ അതിജീവിതകളില്‍ സമ്മര്‍ദം ചെലുത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വൈകുന്നത് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
രാഹുൽ 15 പെൺകുട്ടികളെയും ആൺകുട്ടികളെയും പീഡിപ്പിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതർ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎൽഎയ്ക്ക് മുകളിലുള്ളവരും സഹായിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.












Discussion about this post