ഇന്നലെ ആഭ്യന്തര ടൂർണമെന്റിൽ പഞ്ചാബിനെതിരെ ബറോഡയുടെ ഏഴ് വിക്കറ്റ് വിജയത്തിൽ 42 പന്തിൽ നിന്ന് 77 റൺസ് നേടി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പ്രകടനത്തെക്കാൾ ഉപരി ഹാർദിക് എന്ന താരം ഉണ്ടാക്കുന്ന ഇമ്പാക്റ്റാണ് വാർത്തകളിൽ നിറയുന്നത്. ജിംഖാന ഗ്രൗണ്ടിൽ ആദ്യം നിശ്ചയിച്ചിരുന്ന ബറോഡയും ഗുജറാത്തും തമ്മിലുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരം വ്യാഴാഴ്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് മാറ്റി. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വൻ ആരാധകവൃന്ദം കണക്കിലെടുത്താണ് ഈ തീരുമാനം.
മത്സരത്തിൽ ബറോഡ എട്ട് വിക്കറ്റിന് വിജയിച്ചു. കാണികളുടെ താൽപ്പര്യവും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിച്ചതിനെ തുടർന്ന് അത് കൂടുതൽ സുരക്ഷയുള്ള ഒരു വേദിയിലേക്ക് മാറ്റി. ഹാർദിക് പാണ്ഡ്യ രണ്ട് മാസത്തെ പരിക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നു എന്നൊരു പ്രത്യേകത ആയിരുന്നു മത്സരത്തിലെ ആകർഷണം.
ടീം താമസിക്കുന്ന ഹോട്ടലിലും പരിശീലന സെഷനുകളിലും വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് മത്സരവേദി മാറ്റാനുള്ള തീരുമാനം എത്തുക ആയിരുന്നു. ഒരു ആഭ്യന്തര മത്സരത്തിന് പ്രതീക്ഷിക്കുന്ന പതിവ് കാണികളിൽ നിന്ന് വളരെ കൂടുതൽ ഇന്നലെ മത്സരം കാണാൻ എത്തിയെന്ന് അധികൃതർ സമ്മതിച്ചു.
ഡിസംബർ 9 ന് കട്ടക്കിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ അദ്ദേഹം ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ഹാർദിക് ഉണ്ടാകേണ്ടത് ടീമിന് വളരെ അത്യാവശ്യമാണ്.













Discussion about this post