ഇന്ന് വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ശേഷമുള്ള ഇന്ത്യൻ നായകൻ കെഎൽ രാഹുലിന്റെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ച ആവേശവും ഏറ്റെടുത്ത് സോഷ്യൽ മീഡിയ. എന്താണ് ഒരു ടോസ് കിട്ടിയാൽ ഇത്ര സന്തോഷിക്കാൻ ഉള്ളത് എന്നല്ലേ? സന്തോഷിക്കാൻ വകുപ്പുണ്ട് എന്ന് തന്നെ പറയാം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തുടങ്ങുന്നതിന് മുമ്പ്, ഇന്ത്യ അവസാനമായി ഏകദിനത്തിൽ ടോസ് ജയിച്ചത് 2 വർഷങ്ങൾക്ക് മുമ്പാണ്. 2023 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസിനെതിരെ രോഹിത് ശർമ്മ ടോസ് നഷ്ടപെടുത്തിയതോടെയാണ് ഈ ഭാഗ്യക്കേടിന്റെ ടോസ് പരമ്പര ആരംഭിച്ചത്.
എന്തായാലും ഏറെ കാത്തിരിപ്പിന് ശേഷം ഏകദിനത്തിൽ ഇന്ത്യ ടോസ് ജയിച്ചപ്പോൾ അതിൽ സന്തോഷിക്കുന്ന രാഹുലിന്റെ ചിത്രങ്ങളും വിഡിയോകളും പെട്ടെന്നുതന്നെ ചർച്ചയായി. സാധാരണ വലതുകൈയിൽ നാണയം വെച്ച് ടോസ് ചെയ്യുന്ന രാഹുൽ ഇത്തവണ ഇടതുകൈ ഉപയോഗിച്ചാണ് ടോസ് ചെയ്തത്.
രാഹുലിനാണ് ടോസ് കിട്ടിയത് എന്ന് അറിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുന്ന സ്റ്റേഡിയത്തെയും കാണാൻ സാധിച്ചു. എന്തായാലും ടോസ് നേടിയ ഇന്ത്യൻ ടീമിൽ ഇന്ന് ഒരു മാറ്റമാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ വാഷിംഗ്‌ടൺ സുന്ദറിന് പകരം തിലക് വർമ്മ ടീമിലെത്തി.
🚨 THE HISTORIC MOMENT 🚨
– INDIA HAS WON A TOSS IN ODIs AFTER 2 YEARS. 🤯 pic.twitter.com/1vjmZVjCuU
— Johns. (@CricCrazyJohns) December 6, 2025













Discussion about this post