ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാന തന്റെ വിവാഹത്തെക്കുറിച്ച് ചുറ്റിപ്പറ്റി ആഴ്ചകളായി പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഇടയിൽ നടക്കുന്ന റൂമറുകൾക്ക് വിരാമമിട്ട് രംഗത്ത്. വാർത്തകളിൽ നിറഞ്ഞ സംഗീതസംവിധായകൻ പലാഷ് മുചാലുമായുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കിയതായി സ്‌മൃതി സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സ്മൃതി മന്ദാന ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മാസം തീരുമാനിച്ച വിവാഹ ചടങ്ങ് മാറ്റിവച്ചതിന് പിന്നാലെ ധാരാളം വാർത്തകൾ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നാലെയാണ് എന്താണ് സത്യം എന്ന് പറയാൻ സ്‌മൃതി നിർബന്ധിതയായത്.
“കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്.”
അഞ്ച് വർഷത്തെ പ്രണയത്തിനും സോഷ്യൽ മീഡിയയിൽ വൈറലായ വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങൾക്കും ശേഷമുള്ള സെലിബ്രിറ്റി വിവാഹം 2025 നവംബർ 23 ന് നടക്കുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നു. മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് പെട്ടെന്ന് മെഡിക്കൽ എമർജൻസി അനുഭവപ്പെട്ടതിനെ തുടർന്ന് ചടങ്ങ് അനിശ്ചിതമായി മാറ്റിവച്ചു എന്നാണ് ആദ്യം പുറത്ത് വന്ന വാർത്ത. തുടർന്ന് വരൻ പലാഷ് മുച്ചലിനെയും സമ്മർദ്ദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതിയും ഇന്ത്യൻ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു,












Discussion about this post