കട്ടക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20ക്ക് ശേഷം സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിലും ഫിനിഷർ റോളിൽ തിളങ്ങിയ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കഴിവിനെ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക് പ്രശംസിച്ചു. കളിയെ ആഴത്തിൽ കൊണ്ടുപോകാനും ടീമിനെ മുന്നോട്ട് നയിക്കാനുമുള്ള ഹാർദിക്കിന്റെ കഴിവിനെ ഇതിഹാസ താരം എംഎസ് ധോണിയുടേതുമായി പൊള്ളോക്ക് താരതമ്യം ചെയ്തു.
പരിക്കിൽ നിന്ന് മോചിതനായ ശേഷം തിരിച്ചെത്തിയ മത്സരത്തിൽ, 12-ാം ഓവറിൽ 78/4 എന്ന നിലയിൽ ടീം തകർച്ച നേരിടുമ്പോൾ ബാറ്റിംഗിനിറങ്ങിയ വെറ്ററൻ ഓൾറൗണ്ടർ സാഹചര്യത്തെ വകവയ്ക്കാതെ ഹാർദിക് 28 പന്തിൽ നിന്ന് ആറ് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടെ 59* റൺസ് നേടി കളിയുടെ ഗതി മാറ്റിമറിച്ചു.
“ഐപിഎല്ലിൽ കണ്ടതുപോലെ, മൂന്നോ നാലോ നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ആഗ്രഹമാണ് അദ്ദേഹത്തിന് ഉള്ളതെന്ന് ഞാൻ കരുതുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ജോലി ബാക്ക് എൻഡിലാണ്. അദ്ദേഹം തകർപ്പൻ ഹിറ്ററാണ്, സമ്മർദ്ദം സ്വയം ഏറ്റെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വർഷങ്ങളായി ധോണി ചെയ്തതുപോലെ, ഉള്ള ജോലി ചെയ്യാനും കളിയെ അവസാന ഓവറിലേക്ക് മത്സരം നീട്ടാനും ഹാർദിക് ഇഷ്ടപെടുന്നു. അവർ പരിഭ്രാന്തരാകില്ല, സ്വന്തം കഴിവിൽ അയാൾക്ക് വിശ്വാസമുണ്ട്.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“ഇന്ത്യയ്ക്ക് എത്ര ബാറ്റിംഗ് ശക്തികളുണ്ടെങ്കിലും, ടീമിനെ ഫിനിഷിങ് ലൈൻ കടക്കാനോ പ്രശ്‌നങ്ങളിൽ നിന്ന് കരകയറ്റാനോ ശ്രമിക്കുന്ന വെല്ലുവിളി ഇഷ്ടപ്പെടുന്ന മാനസികാവസ്ഥ പലർക്കും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പൊസിഷൻ അഞ്ചിലോ ആറിലോ ഒകെ ആണെന്ന് ഞാൻ പറയുന്നത്. അവിടെയാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ശക്തി പുറത്തുവരുന്നത്. ടീം കുഴപ്പത്തിലായ സാഹചര്യത്തിൽ അദ്ദേഹം മികവിലേക്ക് വരുമെന്ന് ഞാൻ കരുതുന്നു. ടീമിന് അദ്ദേഹത്തെ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ആവശ്യമാണ്, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.”
ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങിനിറങ്ങിയായപ്പോൾ അപകടകാരിയായ ഡേവിഡ് മില്ലറെ മടക്കി താരം പന്തുകൊണ്ടും മികവ് കാണിച്ചു. ഒടുവിൽ ആതിഥേയർ 101 റൺസിന്റെ തകർപ്പൻ വിജയം പൂർത്തിയാക്കി പരമ്പരയിൽ 1-0 എന്ന ലീഡ് നേടി.











Discussion about this post