ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി 20 ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് വലിയ പ്രാധാന്യം ഉള്ളത് ആണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഗിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, ഇലവനിൽ സ്ഥാനം നിലനിർത്താൻ ഓപ്പണർ റൺസ് നേടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഇന്ന് ന്യൂ ചണ്ഡീഗഡിൽ നടക്കും. രണ്ട് ദിവസം മുമ്പ് കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ പോരിൽ ഇന്ത്യ 101 റൺസിന്റെ തകർപ്പൻ വിജയം നേടിയെങ്കിലും രണ്ട് പന്തിൽ നാല് റൺസ് നേടിയ ഗിൽ നിരാശപ്പെടുത്തിയിരുന്നു. ‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, ടീമിൽ തന്റെ സ്ഥാനം നിലനിർത്താൻ ഗിൽ റൺസ് നേടാതെ മറ്റൊരു മാർഗവും ഇല്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായപ്പെട്ടു.
“ശുഭ്മാൻ ഗില്ലിന് ഇത് വളരെ നിർണായകമായ മത്സരമാണ്. അദ്ദേഹത്തിന്റെ മണ്ണിലാണ് പോരാട്ടം. അദ്ദേഹം ചണ്ഡീഗഡിൽ നിന്നാണ് വരുന്നത്, റൺസ് നേടേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പുറകിൽ ഇപ്പോൾ ഒരു കുരങ്ങുണ്ട്. ആ കുരങ്ങിനെ അദ്ദേഹം പുറത്താക്കേണ്ടതുണ്ട്. ശുഭ്മാൻ ഗില്ലിനെ എന്തിനാണ് ടീമിൽ എടുത്തത് എന്നൊരു ചോദ്യം ഉയർന്നുവരുന്നു,” ചോപ്ര പറഞ്ഞു.
“ഓപ്പണിംഗ് സ്ലോട്ടിന് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്, അതുകൊണ്ടാണ് സമ്മർദ്ദം യഥാർത്ഥമായത്. അതെ, അദ്ദേഹം ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ്, ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ. ഇന്ത്യ ഭാവിയിലെ സൂപ്പർ സ്റ്റാറായി കാണുന്ന ഒരു തികഞ്ഞ ഗൺ പ്ലെയർ. പക്ഷേ റൺസില്ലാതെ ടീമിൽ തുടരുക ബുദ്ധിമുട്ടായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ൽ 13 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 26.30 ശരാശരിയിൽ 263 റൺസ് ഗിൽ നേടിയിട്ടുണ്ട്. ഈ വർഷം അദ്ദേഹം ഒരു അർദ്ധസെഞ്ച്വറി പോലും നേടിയിട്ടില്ല എന്നത് ശ്രദ്ധിക്കണം. പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോറിലെ 47 റൺസ് നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.













Discussion about this post