കണ്ടം ക്രിക്കറ്റിലൊക്കെ കൃത്യ സമയത്ത് കളിക്കാൻ വന്നില്ലെങ്കിൽ ടീമിലിടം കിട്ടാതെ മാറിയിരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഇത്തരം ആളുകൾ അടുത്ത കളിയിൽ നേരത്തേയെത്താനും കൂടുതൽ മികച്ച പ്രകടനം നടത്താനും ശ്രമിക്കും. എന്നാൽ ടീമിലെടുക്കാത്തതിന്റെ പേരിൽ പരിശീലകന്റെ തല തന്നെ തല്ലിപ്പൊളിച്ച സമഭാവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു സംഭവം ഉണ്ടായി.
മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിനുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതിന്‍റെ പേരിൽ കോച്ചിന്റെ തല തള്ളി പൊളിച്ച ഒരു സംഭവം നടന്നിരിക്കുമാകയാണ്. പോണ്ടിച്ചേരി അണ്ടര്‍ 19 ടീം പരിശീലകനായ എസ് വെങ്കട്ടരമണനെയാണ് മൂന്ന് യുവതാരങ്ങൾ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കട്ടരമണയുടെ നെറ്റിയില്‍ 20 തുന്നലുണ്ട്.
ഇത് കൂടാതെ വെങ്കട്ടരമണയുടെ തോളെല്ലിന് വാരിയെല്ലിനും പൊട്ടലുമേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാര്‍ എന്നീ മൂന്ന് പ്രാദേശിക താരങ്ങള്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. പരിശീലകൻ വെങ്കട്ടരമണ പരിശീലക സെക്ഷന് നേതൃത്വം നൽകി ഗ്രൗണ്ടിൽ നിന്ന സമയത്താണ് മൂവർ സംഘം തങ്ങളെ എന്തുകൊണ്ട് ടീമിൽ എടുത്തില്ല എന്ന ചോദ്യം ചോദിച്ചത്. പിന്നാലെ ഇത് സംഘർഷത്തിലേക്ക് നീങ്ങുകയും പരിശീലകനെ ഉപദ്രവിക്കുകയും ആയിരുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മൂവർ സംഘം നടത്തിയത് എന്നും ആക്രമണത്തിന് ശേഷം മൂവരും കടന്നുകളഞ്ഞെന്നും പൊലീസ് അധികൃതർ പറഞ്ഞു.













Discussion about this post