പശ്ചാത്യ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്ന യുവാക്കളെ തടവിലാക്കി അഫ്ഗാനിസ്താൻ. തെക്കൻ ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം. നാല് യുവാക്കൾക്ക് എതിരെയാണ് നടപടി. ട്രഞ്ച്കോട്ടുകളും ഫ്‌ളാറ്റ് കാപ്പുകളുമാണ് യുവാക്കൾ ധരിച്ചത്. നെറ്റ്ഫ്ലിക്സിലെ ഹിറ്റ് സീരീസ് പീക്കിബ്ലൈന്‍ഡേഴ്സില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടായിരുന്നു ഇത്.
ട്രഞ്ച് കോട്ടുകളും ഫ്‌ളാറ്റ് കാപ്പുകളും ധരിച്ച് തെരുവുകളിലൂടെ ചുറ്റിനടന്ന യുവാക്കളെ ‘വിദേശസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന’ കുറ്റത്തിനു തടവിലാക്കിയതായി താലിബാൻ സർക്കാരിന്റെദുരാചാര നിവാരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ മതവും സംസ്‌കാരവുംമൂല്യങ്ങളുമുണ്ട്. നിരവധി ത്യാഗങ്ങളിലൂടെ, ഞങ്ങൾ ഈ രാജ്യത്തെ ഹാനികരമായസംസ്‌കാരങ്ങളിൽനിന്ന് സംരക്ഷിച്ചു, ഇപ്പോൾ ഞങ്ങൾ അതിനെ പ്രതിരോധിക്കുകയുംചെയ്യുന്നുവെന്ന് മന്ത്രാലയത്തിന്റെ വക്താവ് സെയ്ഫുർ റഹ്‌മാൻ ഖൈബർ വ്യക്തമാക്കി. അവർധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വമില്ല. ഞങ്ങളുടെ സംസ്‌കാരവുമായി യോജിക്കുന്നില്ല. രണ്ടാമതായി, അവരുടെ പ്രവൃത്തികൾ ഒരു ബ്രിട്ടീഷ് സിനിമയിലെ നടന്മാരെഅനുകരിക്കുന്നതായിരുന്നു. ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോചെയ്യുകയാണെങ്കിൽ, നല്ലതും നിയമപരവുമായ കാര്യങ്ങളിൽ മത പിതാക്കന്മാരെ പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവരുത്തി ഉപദേശിച്ചതായും ഇന്നുമുതൽ അത്തരം‘പാപകരമായ’ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഒരു പ്രാദേശിക യൂട്യൂബ് ചാനലിൽ പോസ്റ്റ്ചെയ്ത അഭിമുഖത്തിൽ കസ്റ്റഡിയിലായ യുവാക്കള്‍ പറയുന്നുണ്ട്.













Discussion about this post