സഞ്ജു സാംസണെ പോലെ ഒരു ഹതഭാഗ്യനയായ താരം ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള ഉത്തരം ഇല്ല എന്ന് തന്നെയാണ്. വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോൾ നടത്തിയ ഭേദപ്പെട്ട പ്രകടനം, ടി 20 യിലേക്ക് വന്നാൽ കഴിഞ്ഞ വർഷമടിച്ച തുടർ സെഞ്ചുറികൾ, ഓപ്പണർ എന്ന നിലയിൽ കാണിച്ച മികവ്. വേറെ ഏതൊരു രാജ്യത്ത് ആണെങ്കിലും ഉറപ്പായിട്ടും ഫസ്റ്റ് ചോയ്സ് ആയിരിക്കേണ്ട സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല. അടുത്തിടെ സമാപിച്ച ആഭ്യന്തര ടൂർണമെന്റിൽ കാണിച്ച മികച്ച പ്രകടനത്തിനും അയാളെ സഹായിക്കാനായില്ല എന്ന് പറയുമ്പോൾ ചിലരെങ്കിലും ഓർക്കും പകരം വന്നത് അയാളെക്കാൾ മികച്ചവനായിരിക്കുമെന്ന്.
എന്നാൽ അവിടെ മികച്ചവൻ ആയിരുന്നു പകരം വന്നത് എങ്കിൽ ആരും സങ്കടപ്പെടില്ലായിരുന്നു. എന്നാൽ പകരം വന്നത് ടി 20 ഫോർമാറ്റിൽ കിട്ടിയ പല അവസരങ്ങളും മുതലെടുക്കാൻ സാധിക്കാത്ത ബിസിസിഐയുടെ പോസ്റ്റർ ബോയ് ആണ്. ഗിൽ എന്ന അടുത്ത യുവരാജാവ് എന്ന് ബിസിസിഐ വിശ്വസിക്കുന്ന താരം കാരണം ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ് സഞ്ജു. കോഹ്‌ലിക്ക് ശേഷം മറ്റൊരു പോസ്റ്റർ ബോയ് താരത്തെ അന്വേഷിച്ച ബിസിസിഐ ഗില്ലിൽ ആണ് അത് അവസാനിപ്പിച്ചത്. അയാളിൽ ക്ലാസ്സും കോഹ്‌ലിയെ പോലെ തന്നെ മികച്ചവൻ ആകാനുമുള്ള കഴിവും ഉണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ ടി 20 ഫോർമാറ്റിലേക്ക് വന്നാൽ അയാൾക്ക് ഇന്ത്യൻ ടീമിനായി കിട്ടിയ പല അവസരങ്ങളിലും മുതലെടുക്കാനായില്ല എന്നത് സത്യമാണ്.
അടുത്തിടെ സൗത്താഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് സ്ഥാനം കൊടുക്കാതെ പകരം ഗില്ലിനെ തന്നെയാണ് ഓപ്പണറാക്കി മാനേജ്‌മന്റ് ഇറക്കിയിരുന്നു. എന്നാൽ ഇവയെല്ലാം ചെയ്തിട്ടും ആദ്യ മത്സരത്തിൽ നാല് റൺ മാത്രം നേടി താരം മടങ്ങി. എന്നാൽ ആദ്യ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം താരം തിരിവച്ചുവരുമെന്ന കരുതിയവർക്ക് വീണ്ടും. ആദ്യ മത്സരത്തിൽ നാല് റൺ എങ്കിലും നേടിയെങ്കിലും ഇന്ന് പൂജ്യനായിട്ടാണ് താരം മടങ്ങിയത്. ബാറ്റിംഗ് അനുക്കൂല സാഹചര്യത്തിൽ പോലും തിളങ്ങാൻ പറ്റാത്ത ഗിൽ എന്തിനാണ് ടി 20 യിൽ കളിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
തന്റെ അവസാന 10 ടി 20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറികൾ ഉള്ള സഞ്ജുവും 13 ടി 20 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി പോലുമില്ലാത്ത ഗില്ലും. ഈ കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് , ഇരുവരും തമ്മിൽ നിലവിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. എന്നിട്ടും അടുത്ത സൂപ്പർ താരം എന്ന ലേബലിൽ ഇത്രമാത്രം അവസരങ്ങൾ ഗില്ലിന് കൊടുക്കുന്നതും ആ പേരിൽ സഞ്ജുവിനെ പോലെ ടി 20 ഫോർമാറ്റിലെ അപകടകക്കാരിയായ താരത്തിന് അവസരം നിഷേധിക്കുന്നതിൽ നീതി മനസിലാകുന്നില്ല. നിലവിലെ ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ മറ്റൊരു ലോകകപ്പ് സ്വപ്നം കാണുമ്പോൾ അതിനെ തകർത്തുകളയുന്ന ടീം സെലെക്ഷൻ തന്നെയാണ് ഇപ്പോൾ കാണുന്നത്.
നായകൻ സൂര്യകുമാർ യാദവ് മികച്ച ഒരു ടി 20 ബാറ്റ്സ്മാൻ ആണെന്ന് യാതൊരു സംശയവും ഇല്ല. എന്നാൽ അദ്ദേഹവും ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ട് നാളുകൾ കഴിഞ്ഞിരിക്കുന്നു, ചുരുക്കി പറഞ്ഞാൽ ഫോമിൽ ഇല്ലാത്ത രണ്ട് താരങ്ങൾക്ക് വേണ്ടി ബിസിസിഐ നശിപ്പിക്കുന്നത് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുടെ കഴിവ്…













Discussion about this post