സൂര്യകുമാർ യാദവ്- ഈ താരത്തിന് എന്താണ് സംഭവിക്കുന്നത് എന്നാണ് ഇന്ത്യൻ ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടി 20 താരങ്ങളിൽ ഒരാളായ ആയിരുന്ന താരത്തിന്റെ ബാറ്റ് ശബ്‌ദിക്കാതെ തളർന്നിരിക്കുന്ന കാഴ്ച അവരെ ശരിക്കും ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഇന്ത്യയുടെ എബി ഡിവില്ലേഴ്‌സ് എന്ന പേരിലൊക്കെ അറിയപ്പെട്ട താരത്തിന്റെ ടി 20 യിലെ ബാറ്റിംഗ് അത്രമേൽ സുന്ദരമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
2021 ൽ ഇംഗ്ലണ്ട് പര്യടനത്തിലൂടെ ടി 20 യിൽ അരങ്ങേറ്റം കുറിച്ച സൂര്യയുടെ ടി 20 യിലെ അരങ്ങേറ്റം സിക്സ് അടിച്ചുകൊണ്ടായിരുന്നു. അന്നത്തെ ആ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ സൂര്യയെ വിരാട് കോഹ്‌ലി അടക്കമുള്ളവർ പുകഴ്ത്തിയിരുന്നു. അർദ്ധ സെഞ്ച്വറി നേടിയതിനേക്കാൾ അത് അടിച്ച രീതിയായിരുന്നു സൂര്യയെ കൂടുതൽ സ്പെഷ്യലാക്കിയത്. പിന്നെയും ഭേദപ്പെട്ട പ്രകടനം തുടർന്ന ഗിൽ 2022 ലേക്ക് വന്നപ്പോൾ കൂടുതൽ മികവിലേക്ക് കുതിച്ചു. ആ വർഷം ഇംഗ്ലണ്ടിനെതിരെ 55 പന്തിൽ 117 റൺസ് നേടി തന്റെ ആദ്യ ടി 20 സെഞ്ചുറിയും നേടിയ ഗിൽ കിട്ടിയ അവസരങ്ങളിൽ എല്ലാം തന്റെ മികവ് കാണിച്ചു.
2022 ഒക്ടോബറിൽ, നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ടി20യിൽ 1,000 റൺസ് നേടുന്ന ഏറ്റവും വേഗതയേറിയ കളിക്കാരനായി അദ്ദേഹം മാറി. 573 പന്തുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ആ വർഷം ഒക്ടോബറിൽ തന്റെ കരിയറിൽ ആദ്യമായി ടി20 ബാറ്റ്‌സ്മാൻമാർക്കുള്ള ഐസിസി പുരുഷ കളിക്കാരുടെ റാങ്കിംഗിൽ അദ്ദേഹം ഒന്നാം സ്ഥാനത്തെത്തി.
2022 ലെ ഐസിസി ടി20 ലോകകപ്പിൽ ആറ് ഇന്നിംഗ്‌സുകളിലായി 239 റൺസ് നേടി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ കളിക്കാരനായിരുന്നു അദ്ദേഹം. ശേഷം 2023 ലും 2024 ന്റെ പകുതി വരെയുമൊക്കെ മികവ് തുടർന്ന സൂര്യയുടെ ഫോമിൽ പതുക്കെ പതുക്കെ ഇടിവ് തുടങ്ങുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം പിന്നെ കണ്ടത്. ക്രീസിലെത്തിയാൽ ആത്മവിശ്വാസമില്ലാതെ, ടൈമിംഗ് കിട്ടാൻ ബുദ്ധിമുട്ടുന്ന സൂര്യയുടെ ബുദ്ധിമുട്ടുകൾ ഫോമിലെ നേരിയ ഒരു ഇടിവായിട്ടാണ് ആളുകൾ തുടക്കത്തിൽ കണ്ടതെങ്കിൽ 21 (17), 4 (9), 1 (4), 0 (3), 12 (7), 14 (7), 0 (4), 2 (3), 7* (2), 47* (37), 0 (3), 5 (11), 12 (13), 1 (5), 39* (24), 1 (4), 24 (11), 20 (10), 12 (11), 5 (4) എന്നിങ്ങനെ 119.47 എന്ന സ്ട്രൈക്ക് റേറ്റിൽ 13.35 എന്ന ശരാശരിയിൽ അവസാന 20 ഇന്നിങ്സിൽ നിന്നായി നേടാനായത് 227 റൺസ് മാത്രമാണ്.
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തുടർച്ചയായി പരാജയപ്പെടുന്നതോടെ വിമർശനം ശക്തമാകുകയാണ്. സീനിയർ കളിക്കാരുടെ മോശം ഫോം മധ്യനിരയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇന്ത്യയെ തകർക്കുന്നു എന്നും ആരാധകർ പറയുന്നു. ഫലങ്ങൾ ഇനിയും മോശമായാൽ ടീം മാനേജ്മെന്റ് റൊട്ടേഷനും കൂടുതൽ ധീരമായ തിരഞ്ഞെടുപ്പുകളും പരിഗണിക്കണമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.













Discussion about this post