ലൈംഗികപീഡനക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഫ്‌ളാറ്റ് അസോസിയേഷൻ. ഈ മാസം 25 നകം ഫ്‌ളാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് നൽകിയിരിക്കുകയാണ് സംഘടന. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്‌ളാറ്റിലെ താമസക്കാർ പറയുന്നു.
ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതിന് പിന്നാലെ രാത്രി 11 മണിയോടെയാണ് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.രാജീവിനെ പറവൂരിലെ വീട്ടിലെത്തി രാഹുല്‍ കണ്ടത്
ഒളിവിൽപോയ രാഹുൽ കഴിഞ്ഞ ദിവസം വോട്ടു ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. ഇന്ന് രാവിലെ എംഎൽഎ ഓഫീസിലെത്തുമെന്നാണ് വിവരം. ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിനു നിർബന്ധിച്ചെന്നും ആരോപിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു പിന്നാലെയാണ് എംഎൽഎ ഒളിവിൽപോയത്.












Discussion about this post