ഇന്നലെ മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20യിൽ അർഷ്ദീപ് സിങ് ഒരു ഓവറിൽ ഏഴ് വൈഡുകൾ എറിഞ്ഞതിന് പിന്നാലെയുള്ള ഗൗതം ഗംഭീറിന്റെ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായി.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വിജയിച്ച ബൗളറായ അർഷ്ദീപിന് അപൂർവമായ ഒരു ഓഫ് ഡേ ആയിരുന്നു ഇന്നലെ. നാല് ഓവറിൽ 54 റൺസ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 213 റൺസ് നേടിയപ്പോൾ അർഷ്ദീപ് ആയിരുന്നു ഏറ്റവും കൂടുതൽ അടിമേടിച്ച ഇന്ത്യൻ ബോളർ. 11-ാം ഓവറിൽ അദ്ദേഹം 13 പന്തുകൾ ആയിരുന്നു അദ്ദേഹം എറിഞ്ഞത്. ഐസിസിയുടെ ഒരു ഫുൾമെംബറുടെയും ഒരു ഇന്ത്യൻ ബൗളറുടെയും ഏറ്റവും ദൈർഘ്യമേറിയ ഓവർ ആയിരുന്നു ഇത്. ആ ഓവറിൽ ഏഴ് വൈഡുകൾ കൂടിയതോടെ എതിരാളികൾ 18 റൺസ് നേടി.
ഓവറിനിടെ, ക്യാമറകൾ ഗംഭീറിനെ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ദേഷ്യം പ്രകടമായിരുന്നു. ആ വീഡിയോ ക്ലിപ്പ് ഇന്റർനെറ്റിൽ പെട്ടെന്ന് പടർന്നു. മത്സരത്തിന് ശേഷം പതിവ് ഹസ്തദാനം നടക്കുമ്പോൾ പോലും അർശ്ദീപിന് മുഖം കൊടുക്കാതെ ദേഷ്യത്തിൽ കൈ കൊടുത്ത് മുന്നോട്ട് പോകുന്ന ഗംഭീറിനെ കാണാൻ സാധിച്ചു.
ജസ്പ്രീത് ബുംറ പോലും നിരാശപ്പെടുത്തിയ മത്സരത്തിൽ അദ്ദേഹം നാല് ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റ് പോലും വീഴ്ത്താതെയാണ് മടങ്ങിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ മൂന്നാമത്തെ ഏറ്റവും മോശം പ്രകടനമാണ്. അതേസമയം, അർഷ്ദീപിന്റെ സ്പെൽ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു. ലോക ഒന്നാം നമ്പർ താരം വരുൺ ചക്രവർത്തി, നാല് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളിംഗ് നിരയിലെ ഏക മികച്ച പ്രകടനം നടത്തി.
— Ro Ko (@Tejash_cric4518) December 11, 2025
https://twitter.com/i/status/1999125541929234523













Discussion about this post