നടിയെ ആക്രമിച്ച കേസിൽ നാളെ വിധി വരാനിരിക്കെ പ്രതികരണവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വക്കേറ്റ് ടി.ബി മിനി. ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം താൻ തുറന്നുപറയുമെന്നും ടി ബി മിനി പറഞ്ഞു. നുണപ്രചാരണങ്ങളിലൂടെ വ്യാപകമായ സൈബർ ആക്രമണമാണ് നേരിടുന്നത്. നിരവധി യൂട്യൂബ് ചാനലുകളും, സംഘടനകളും വഴിയാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. വ്യക്തിപരമായ ആക്രമണങ്ങൾ നാളെയും തുടർന്നേക്കാം. അതിജീവിതയ്‌ക്കെതിരായും ആക്രമണം നടക്കുന്നുവെന്നും അഡ്വ. മിനി പറഞ്ഞു. ഇത്രയും വർഷം ഒറ്റയ്ക്ക് നിന്നാണ് കേസിന് വേണ്ടി പൊരുതിക്കൊണ്ടിരുന്നത്. മാദ്ധ്യമങ്ങൾ സഹായിച്ചില്ലെന്ന് പറയുന്നില്ല. എന്നാൽ എപ്പോഴും നിങ്ങളോട് സംസാരിക്കാൻ പറ്റിയിട്ടില്ലെന്നും ടി ബി മിനി പറഞ്ഞു.
മെമ്മറി കാർഡ് സംബന്ധിച്ച് കോടതി എന്ത് പറയും എന്നറിയാനാണ് കാത്തിരിക്കുന്നത്. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന വാദം പച്ചക്കള്ളമാണ്. അതിജീവിതയുടെ വക്കാലത്ത് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നു പറയാമെന്നും ടി ബി മിനി പറഞ്ഞു.












Discussion about this post