അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന. ജമ്മു കാശ്മീരിലെ അഖ്‌നൂർ സെക്ടറിലാണ് സംഭവം. രാജ്‌പുരി ജില്ലയിലെ ബുധൽ സ്വദേശിയായ അബ്‌ദുൾ ഖാലികാണ് എകെ റൈഫിളുമായി പിടിയിലായത്.
പൂഞ്ച്, രാജ്‌പുരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ ഓവർഗ്രൗണ്ട് വർക്കറായിരുന്നു ഇയാൾ. വർഷങ്ങൾക്കുമുമ്പ് അബ്ദുൾ ഖാലിക്കിനെ കാണാതായിരുന്നു. ആയുധ പരിശീലനത്തിനായി ഇയാൾ പാകിസ്താനിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായെന്നുമാണ് വിവരം. തുടർനടപടികൾക്കായി ഇയാളെ പോലീസിന് കൈമാറി










Discussion about this post