തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനലാപ്പിലേക്ക് കടക്കവേ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്ന് രാഹുൽ പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജനം പ്രബുദ്ധരാണ്..
എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും….
എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും…
ഒളിവില്‍ പോയതിന് ശേഷം വരുന്ന രാഹുലിന്‍റെ ആദ്യ പോസ്റ്റ് കൂടിയാണിത്. നവംബര്‍ 27 നായിരുന്നു രാഹുല്‍ അവസാനമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കിടുന്നത്. ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും’ എന്നായിരുന്നു രാഹുലിന്‍റെ അവസാന പോസ്റ്റ്.
യുവതി രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും പോലീസ് ലെെംഗികപീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയത്.









Discussion about this post