സിപിഎമ്മിന് ഒരു സീറ്റ് പോലും നൽകാതെ ഒരു പഞ്ചായത്ത്. പാലക്കാട്ടെ പുതൂർ ഗ്രാമപഞ്ചായത്താണ് സിപിഎമ്മിന് ഒരു സീറ്റ് പോലും നൽകാതെയിരുന്നത്. ആകെയുള്ള 14 സീറ്റുകളിൽ എട്ട് എണ്ണത്തിൽ ബിജെപിയും ആറ് എണ്ണത്തിൽ യുഡിഎഫും വിജയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ വിജയിച്ചിടത്തുനിന്നാണ് ഇത്തവണ എൽഡിഎഫ് പൂജ്യത്തിലേക്ക് ചുരുങ്ങിയത്. മണ്ണാർക്കാട് നഗരസഭയിലെ കുന്തിപ്പുഴ വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വെറും ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ കെ.സി.അബ്ദുറഹ്‌മാൻ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡിൽ വിജയിച്ചത്. വെൽഫയർ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സിദിഖിന് 179 വോട്ട് ലഭിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥി ഫൈസൽ കുന്തിപ്പുഴ 65 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ പോലും നേടാനാകാതെ ഒരു വോട്ടിലേക്ക് ചുരുങ്ങിയതിന്റെ ആഘാതത്തിലാണ് സ്ഥാനാർത്ഥി.










Discussion about this post