കോൺഗ്രസുമായി ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ബിജെപിയെയോ ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ ജയിക്കാനായി എന്നത് ഒഴിച്ചാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ല. സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും എന്തുകൊണ്ടു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നു വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങൾ പുറത്തു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Discussion about this post