സിറിയയിൽ രണ്ട് സൈനികരടക്കം മൂന്ന് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ഐഎസിന് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐഎസ് വലിയ വില നൽകേണ്ടി വരുമെന്നും കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. ഇത് യുഎസിനെതിരേയും സിറിയക്കെതിരേയുമുള്ള ഐഎസ് ആക്രമണമാണെന്നും ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യു.എസ്. സർവ്വീസ് അംഗങ്ങളും ഒരു യു.എസ്. സിവിലിയനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) ആണ് അറിയിച്ചത്. മൂന്ന് സർവ്വീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയ തോക്കുധാരി വെടിയേറ്റ് കൊല്ലപ്പെട്ടതായും സെന്റ്‌കോം വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈന്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഭാഗമാണ് സെന്റ്‌കോം. യു.എസിനും സിറിയക്കുമെതിരെയാണ് ഐ.എസ്. ഭീകരർ പതിയിരുന്ന് ആക്രമണം നടത്തിയത്.










Discussion about this post