കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ബിജെപി നേതാവിന്റെ വീടിനു മുൻപിൽ റീത്ത് വെച്ച് ഭീഷണി. പയ്യന്നൂർ പുഞ്ചക്കാട് ബിജെപി നേതാവിന്റെ വീട്ടു വരാന്തയിൽ ആണ് റീത്ത് വച്ചത്. പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ബിജെപി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി വിജേഷ് ഒ.വിയുടെ വീട്ടിൽ ആണ് റീത്ത് വെച്ചത്. പയ്യന്നൂർ നഗരസഭയ്ക്ക് കീഴിലുള്ള പ്രദേശത്താണ് സംഭവം. കഴിഞ്ഞദിവസം വോട്ടെണ്ണലിന് ശേഷം വലിയ രീതിയിലുള്ള സംഘർഷം അരങ്ങേറിയ മേഖലയാണിത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം യുഡിഎഫിന്റെ വിജയാഘോഷത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ആക്രമണം നടത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങളും ഈ പ്രദേശത്ത് നടന്നിരുന്നു.









Discussion about this post