1990കളിൽ ജമ്മു കശ്മീരിലെ ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് തനിക്ക് വലിയവില നൽകേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസ്ഹർ.
തുരങ്കം കുഴിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ താൻ പിടിക്കപ്പെടുകായാണ് ഉണ്ടായതെന്ന് അസ്ഹർ പറയുന്നു. പാകിസ്താനിൽ നടന്ന ഒരു പരിപാടിക്കിടെ മസൂദ് നടത്തിയ വെളിപ്പെടുത്തലാണ് ഓഡിയോ രൂപത്തിൽ പുറത്ത് വന്നത്. ജമ്മു കശ്മീരിലെ കോട്ട് ഭൽവാൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിട്ട ദിവസം തുരങ്കം കുഴിച്ച് രക്ഷപ്പെടാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടതെങ്ങനെയെന്ന് ഓർത്തെടുക്കുമ്പോൾ മസൂദ് അസ്ഹർ പൊട്ടിക്കരയുന്നത് ഓഡിയോയിൽ കേൾക്കാം. ജയിൽചാടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഇയാൾക്കും കൂടെയുണ്ടായിരുന്ന തടവുകാർക്കുമുള്ള നിയമങ്ങൾ കർശനമാക്കിയിരുന്നു
നിരവധി ഭീകര പ്രവർത്തകരെ തടവിൽ പാർപ്പിച്ചിരിക്കുന്ന അതീവ സുരക്ഷയുള്ള ജയിലുകളിലൊന്നിലാണ് അസ്ഹറിനെ പാർപ്പിച്ചിരുന്നത്. ജയിൽ പരിസരത്തുനിന്ന് സംഘടിപ്പിച്ച ഉപകരണങ്ങൾ ഉപയോഗിച്ചാണ് തുരങ്കം ഉണ്ടാക്കിയതെന്നാണ് അസ്ഹർ ഓഡിയോയിൽ വിവരിക്കുന്നത്. എന്നാൽ രക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ അനന്തരഫലം വളരെ ഗുരുതരമായിരുന്നെന്ന് വിവരിക്കുന്നു.
ശാരീരികമായി അതിക്രമങ്ങൾ നേരിടേണ്ടിവന്നെന്നാണ് അസ്ഹറിന്റെ വിശദീകരണം. ചങ്ങലയിൽ ബന്ധിച്ച തനിക്ക് ദൈന്യംദിന കാര്യങ്ങൾ ചെയ്യാൻ പോലും ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് അസ്ഹർ പറയുന്നു. പിടിക്കപ്പെട്ടതിന് ശേഷം,അസ്ഹറും സഹതടവുകാരും കഠിനമായ ശാരീരിക പീഡനത്തിന് വിധേയരായി. ശരീരം വീർക്കുകയും രക്തത്തിൽ കുളിക്കുകയും ചെയ്തുവെന്നും ഭീകരൻ വെളിപ്പെടുത്തി.











Discussion about this post