സിഡ്‌നി : ഓസ്‌ട്രേലിയയിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത സമൂഹത്തിന്റെ ആഘോഷത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പാകിസ്താൻ ബന്ധം. പാകിസ്താനി അച്ഛനും മകനും ചേർന്നാണ് ഭീകരാക്രമണം നടത്തിയത്. ജൂത സമൂഹത്തിന്റെ ഹനൂക്ക ആഘോഷത്തിന് നേരെ നടന്ന വെടിവെപ്പിൽ മരണസംഖ്യ 16 ആയി.
50 വയസ്സുള്ള സാജിദ് അക്രവും ഇയാളുടെ മകൻ 24 വയസ്സുള്ള നവീദ് അക്രവുമാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു. സാജിദ് അക്രമിനെ കഴിഞ്ഞദിവസം പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. നവീദ് അക്രം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പ്രതികളുടെ കാറിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ (ഐസിസ്) പതാക കണ്ടെടുത്തതായും ഓസ്ട്രേലിയൻ പോലീസ് ഔദ്യോഗിക പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ തോക്ക് നിയമങ്ങൾ കർശനമാക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആക്രമണം നടത്തിയ പ്രതിക്ക് ആറ് തോക്കുകളുടെ ലൈസൻസ് ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഭീകരാക്രമണത്തിൽ 10 വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെയാണ് 16 പേർ കൊല്ലപ്പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്.









Discussion about this post