പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ . \തിങ്കളാഴ്ച വൈകിട്ടാണ് ദർശനത്തിനെത്തിയത്.സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തി. വഴിപാടുകൾക്കുശേഷം ജഡ്ജിയമ്മാവൻ നടയിൽ അട വഴിപാട് നടത്തി.
ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് ദർശനം നടത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.











Discussion about this post