ഉത്തർപ്രദേശിലെ അമേഠി എന്ന ചെറിയ പട്ടണത്തിൽ, 2005-ലാണ് പ്രശാന്ത് വീർ ജനിച്ചത്. ചെറുപ്പം മുതലേ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം താരത്തിന്റെ രക്തത്തിൽ ഉണ്ടായിരുന്നു. മുറ്റത്തും അടുത്തുള്ള പുൽമൈതാനങ്ങളിലുമായി കൂട്ടുകാർക്കൊപ്പം പന്ത് തട്ടി നടന്ന ആ ബാലൻ, ഒരുനാൾ രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിൽ കളിക്കുമെന്ന് സ്വപ്നം കണ്ടു.
എന്തായാലും വെറുതെ സ്വപ്നം കണ്ടാൽ പോരല്ലോ. അമേഠിയിൽ നിന്ന് ഉത്തർപ്രദേശ് ക്രിക്കറ്റ് ടീമിലേക്കുള്ള പ്രശാന്തിന്റെ യാത്ര കഠിനാധ്വാനം നിറഞ്ഞതായിരുന്നു. ഇടംകൈയ്യൻ സ്പിന്നറായും, ബാറ്റിംഗ് നിരയിൽ അവസാനമിറങ്ങി അതിവേഗം റൺസ് നേടാൻ കഴിയുന്ന ഓൾ-റൗണ്ടറായും അവൻ ശ്രദ്ധ പിടിച്ചുപറ്റി.
തന്റെ 20-ാമത്തെ വയസ്സിൽ തന്നെ ആഭ്യന്തര ക്രിക്കറ്റിൽ പ്രശാന്ത് ഒരു കൊടുങ്കാറ്റായി മാറി. യു.പി. ട്വന്റി-20 ലീഗിൽ നോയിഡ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിച്ച അവൻ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു. മനോഹരമായ സ്‌ട്രൈക്ക് റേറ്റിൽ റൺസ് വാരിക്കൂട്ടുകയും, പ്രധാന വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.
എന്തായാലും അവിടെയല്ല മറിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് പ്രശാന്ത് വീർ ദേശീയ സെലക്ടർമാരുടെയും ഐ.പി.എൽ. സ്കൗട്ടുകളുടെയും കണ്ണിലുടക്കിയത്. നിർണ്ണായക മത്സരങ്ങളിൽ അവൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും പല മത്സരങ്ങളുടെയും കളിയുടെ ഗതി മാറ്റിയെഴുതി.
എന്തായാലും ലേലത്തിലേക്കെത്തിയപ്പോൾ പല ടീമുകൾ നോട്ടമിട്ട പ്രശാന്തിനെ ഒടുവിൽ ജഡേജയുടെ പകരക്കാനായി വാശിയേറിയ ലേലത്തിനൊടുവിൽ സൺറൈസേഴ്‌സിനെ മറികടന്ന് ₹14.20 കോടി എന്ന ഞെട്ടിക്കുന്ന തുകയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് യുവതാരത്തെ സ്വന്തമാക്കുക ആയിരുന്നു.
രവീന്ദ്ര ജഡേജ പോയ ഒഴിവിൽ ചെന്നൈ ഒത്ത പകരക്കാരൻ എന്ന നിലയിൽ തന്നെയാണ് വീറിനെ കാണുന്നത്.













Discussion about this post