ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അപമാനിക്കുന്ന രാജ്യവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ ആണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പാകിസ്താനോട് തോറ്റുവെന്ന് അദ്ദേഹം പറഞ്ഞു. പൂനെയിൽ വെച്ച് നടത്തിയ ഒരു പത്രസമ്മേളനത്തിൽ ആയിരുന്നു ഈ വിവാദ പരാമർശങ്ങൾ.
“ഓപ്പറേഷൻ സിന്ദൂരിന്റെ ആദ്യ ദിവസം തന്നെ നമുക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു. ആളുകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, 7-ാം തീയതി അര മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ നമുക്ക് കനത്ത പരാജയം നേരിടേണ്ടിവന്നു. ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചു വീഴ്ത്തപ്പെട്ടു. വ്യോമസേന പൂർണ്ണമായും സ്തംഭിച്ചു, ഒരു വിമാനം പോലും പറന്നില്ല. ഗ്വാളിയോർ, ബതിന്ദ, സിർസ എന്നിവിടങ്ങളിൽ നിന്ന് ഏതെങ്കിലും വിമാനം പറന്നുയർന്നാൽ പാകിസ്താൻ ആ വിമാനത്തെ വെടിവച്ചു വീഴ്ത്താനുള്ള ശക്തമായ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് വ്യോമസേന പൂർണ്ണമായും സ്തംഭിച്ചത്,”
ഓപ്പറേഷൻ സിന്ദൂറിനിടെ, സൈന്യം ഒരു കിലോമീറ്റർ പോലും നീങ്ങിയില്ലെന്ന് അടുത്തിടെ നമ്മൾ കണ്ടു. രണ്ട്-മൂന്ന് ദിവസങ്ങളിൽ സംഭവിച്ചതെല്ലാം വ്യോമ, മിസൈൽ യുദ്ധമായിരുന്നു. ഭാവിയിൽ ഈ രീതിയിൽ യുദ്ധങ്ങൾ നടക്കും. അത്തരമൊരു സാഹചര്യത്തിൽ, 1.2 ദശലക്ഷം സൈനികരുടെ ഒരു സൈന്യത്തെ നിലനിർത്തേണ്ടതുണ്ടോ? അവർക്ക് മറ്റ് ജോലികൾ ഏൽപ്പിക്കാൻ നമുക്ക് കഴിയില്ലേ? ഡിസംബർ 19 ന് രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കും,” എന്നിങ്ങനെയായിരുന്നു പൃഥ്വിരാജ് ചവാന്റെ വാക്കുകൾ.










Discussion about this post