കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ സ്‌ഫോടനം ബോംബ് സ്‌ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പോലീസ് എഫ്‌ഐആർ. കൈപ്പത്തി നഷ്ടപ്പെട്ട സിപിഎം പ്രവർത്തകൻ വിപിനെതിരെ ചുമത്തിയത് സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്.
വലുത് കൈപ്പത്തി ചിതറിയ വിപിൻ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായിൽ സ്‌ഫോടനമുണ്ടായത്. കനാൽക്കരയിൽ ആളൊഴിഞ്ഞ ഭാഗത്താണ് സംഭവം.













Discussion about this post