എത്യോപ്യൻ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് രാജ്യം നൽകിയത്. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി നേരിട്ട് എത്തിയാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് മോദിയെ ഹോട്ടലിലേക്ക് ആനയിച്ചു. തുടർന്ന് രാത്രിയിൽ മോദിക്കായി എത്യോപ്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക അത്താഴവിരുന്നും ഉണ്ടായിരുന്നു.
എത്യോപ്യൻ പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിലെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എത്യോപ്യൻ ഗായകസംഘം ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്ന ദൃശ്യങ്ങൾ ആണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗാനം കേട്ട് ആവേശത്തോടെ കൈയടിക്കുന്നതും കാണാവുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യ വന്ദേമാതരത്തിന്റെ 150ആം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഒരു വിദേശ രാജ്യത്ത് നിന്നും ഇന്ത്യയുടെ ദേശീയഗീതത്തിന് ഈ ബഹുമാനം ലഭിച്ചിരിക്കുന്നത്. വന്ദേമാതരത്തെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ ചർച്ചയെ പോലും ഇന്ത്യയിലെ പ്രതിപക്ഷം അധിക്ഷേപിച്ച സമയത്താണ് എത്യോപ്യ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഒരു പ്രധാന പരിപാടിയായി വന്ദേമാതരം ആലാപനം നടത്തിയത്. വളരെയധികം ആവേശത്തോടെയാണ് പ്രധാനമന്ത്രിയും ഈ ഗാനാലപനത്തെ സ്വീകരിച്ചത്.









Discussion about this post