2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലേലത്തിൽ ഇന്ത്യൻ കളിക്കാർക്ക് ആഭ്യന്തര പ്രകടനത്തിന് പ്രതിഫലം ലഭിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. 43.40 കോടി രൂപയുടെ വമ്പൻ തുകയുമായിട്ടാണ് മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2026 ലേലത്തിൽ പ്രവേശിച്ചത്. ആ സ്ലോട്ടുകളിൽ കൂടുതലും അവർ പരിഗണിച്ചതും ആഭ്യന്തര താരങ്ങളെ തന്നെയായിരുന്നു.
അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ടീമിന് ചെന്നൈക്ക് നാല് വിദേശ ഒഴിവുകൾ നികത്താനുണ്ടായിരുന്നു. മുൻ ലേലങ്ങളിലൊക്കെ യുവത്വത്തേക്കാൾ അനുഭവപരിചയത്തിന് മുൻഗണന നൽകിയിട്ടുള്ള ചെന്നൈ ഇത്തവണ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തു. ആഭ്യന്തര ക്രിക്കറ്റിലെ യുവതാരങ്ങളുടെ പ്രകടനത്തിന് ചെന്നൈ അവരെ അർഹിച്ച രീതിയിൽ തന്നെ പരിഗണിച്ചു.
അതിനിടെ മുംബൈ ബാറ്റ്സ്മാൻ സർഫറാസ് ഖാന്റെ ഐപിഎൽ ഭാവി എന്താകും എന്ന ചോദ്യം ലേലത്തിന് മുമ്പുതന്നെ ഉയർന്നതാണ്. ലേലം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ ഖാൻ 22 പന്തിൽ നിന്ന് 73 റൺസ് നേടിയതാണ്. ലേലത്തിന്റെ ആദ്യ റൗണ്ടുകളിൽ ഈ യുവതാരം വിറ്റുപോകാതെ പോയെങ്കിലും, പക്ഷേ പിന്നീട് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് അദ്ദേഹത്തെ ഒപ്പം കൂട്ടി.
എന്തായാലും സൂപ്പർ കിംഗ്സ് സർഫറാസിനെ ഒപ്പം കൂട്ടിയതിന് പിന്നാലെ, ജേഴ്‌സി എന്ന സിനിമയിലെ പ്രശസ്തമായ ട്രെയിൻ സ്റ്റേഷൻ രംഗത്തിന്റെ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. എല്ലാവരും പുച്ഛിച്ചു തള്ളിയിട്ടും തിരിച്ചുവന്ന ജേഴ്സിയിലെ നായകന്റെ വിജയാഘോഷം താരം ഓർക്കുകയായിരുന്നു.












Discussion about this post