മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം. ഡിജിറ്റൽ, സാങ്കേതികസര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിലാണ് എതിര്‍സ്വരം. മുഖ്യമന്ത്രി തീരുമാനിച്ചത് എല്ലാം ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും വിമർശനം ഉയരുന്നുണ്ട്. ഞായറാഴ്ചയാണു ഗവർണറുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയത്. പിറ്റേന്നു ചേർന്നസെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം അറിയിച്ചപ്പോഴാണ് എതിർപ്പ് ഉയർന്നത്.
മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള്‍ എതിര്‍ത്തു. വിസി നിയമനസമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ സിപിഎം കുറ്റപ്പെടുത്തി. യോഗത്തിൽ ഒരാൾ പോലുംമുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള്‍ഓര്‍മിപ്പിച്ചു. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ല. ഗവർണറുമായിസമവായത്തിന് മുൻകയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത്മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. സുപ്രീംകോടതിയിൽകേസ് നിലനിൽക്കെ ഗവർണർക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാർട്ടി ഇതുവരെ എടുത്തുപോന്ന നിലപാടുകൾക്കു ചേരുന്നതാകില്ലെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി .
എതിർപ്പുയർന്നിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രിആവര്‍ത്തിക്കുകയായിരുന്നു.













Discussion about this post