എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്.ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് യാത്ര തിരിച്ച വിമാനമാണ് കൊച്ചിയിൽ അടിയന്തരമായി ഇറക്കിയത്. ഇന്ന് രാവിലെ 9.05 നാണ് സംഭവം.വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് തകരാറ് സംഭവിക്കുകയും രണ്ട് ടയറുകൾ പൊട്ടുകയുമായിരുന്നു. വിവരം മനസിലാക്കിയ പൈലറ്റ് അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടതോടെയാണ് നെടുമ്പാശേരിയിലേക്ക് വഴിമാറ്റി വിട്ടത്.
വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. ഇവരെ റോഡ് മാർഗമോ .വിമാനമാർഗമോ കരിപ്പൂരിലേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു













Discussion about this post