അടുത്തിടെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മിനി ലേലത്തിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും നടന്നു. പ്രതീക്ഷിച്ച ചില താരങ്ങളെ ആരും മേടിക്കാതിരുന്നപ്പോൾ ചിലർക്ക് ആവശ്യക്കാർ കൂടുതലായിരുന്നു. എന്തായാലും ലേലം അവസാനിച്ച് ടീമുകൾ തങ്ങളുടെ ലിസ്റ്റ് അന്തിമമാക്കിയതോടെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ ചില പ്രവചനങ്ങൾ നടത്തി രംഗത്ത് വന്നിരികുകായാണ്. ലേലത്തിന് പിന്നാലെ അശ്വിൻ പുതിയ സീസണിലേക്കുള്ള തന്റെ മികച്ച നാല് ടീമുകളെ തിരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രണ്ട് ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്‌സിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും അദ്ദേഹം പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നതാണ് ഏറ്റവും വലിയ കൗതുകം.
മുംബൈ ഇന്ത്യൻസ്: അശ്വിന്റെ ആദ്യ തിരഞ്ഞെടുപ്പ് മുംബൈ ഇന്ത്യൻസായിരുന്നു. മുംബൈ തങ്ങളുടെ പ്രധാന ടീം നിലനിർത്തിയെന്നും അവർ ഒന്നാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിക്കുമെന്നും അശ്വിൻ പറഞ്ഞു. ക്വിന്റൺ ഡി കോക്കിനെ ഒരു കോടി രൂപയ്ക്ക് ലേലത്തിൽ മേടിച്ചത് ടീമിന് ലാഭകരമായ ഡീലായെന്നും അശ്വിൻ പറഞ്ഞു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഐപിഎൽ 2026 ലെ അവസാന നാലിൽ ഇടം നേടാനുള്ള തന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പായി നിലവിലെ ചാമ്പ്യന്മാരെ അശ്വിൻ തിരഞ്ഞെടുത്തു. ആർസിബിയെക്കുറിച്ച് പറയുമ്പോൾ, ജോഷ് ഹേസൽവുഡിനെയും യാഷ് ദയാലിനെയും അശ്വിൻ പരാമർശിച്ചു. ആർസിബി മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കിൽ, ഹേസൽവുഡും ദയാലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് കിംഗ്സ്: 2025 സീസണിലെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് ഇത്തവണയും തിളങ്ങുമെന്നാണ് അശ്വിൻ പറഞ്ഞു. പിബികെഎസ് അവരുടെ പ്രധാന ടീം നിലനിർത്തിയാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അശ്വിൻ വിശ്വസിക്കുന്നു.
രാജസ്ഥാൻ റോയൽസ്: രാജസ്ഥാൻ റോയൽസിന് ഇത്തവണ നല്ല സാധ്യതകൾ ഉണ്ടെന്നാണ് അശ്വിൻ പറയുന്നത്.













Discussion about this post