ലഖ്‌നൗവിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ വിവാദം. പരമ്പയിലെ നാലാം മത്സരം കനത്ത മഞ്ഞുവീഴ്ച്ച കാരണം ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും ഈ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ തമ്മിൽ പാർലമെന്റിൽ വാക്കുതർക്കം ഉണ്ടായിരിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി ശശി തരൂരും കോൺഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡൻറുമായ രാജീവ് ശുക്ലയും തമ്മിലാണ് മത്സരം നടക്കാതിരുന്നതിന് പിന്നാലെ വാക്കുതർക്കവും കളിയാക്കലും നടന്നത്. പരമ്പരയിൽ ഇന്ത്യ ( 2 – 1 ) ന് മുന്നിൽ നിന്ന സാഹചര്യത്തിൽ സൗത്താഫ്രിക്കക്ക് പരമ്പരയിൽ ഒപ്പമെത്താൻ ഇന്നലത്തെ മത്സരം വളരെ നിർണായകമായിരുന്നു.
ഡിസംബർ-ജനുവരി മാസങ്ങളിൽ മത്സരക്രമം തീരുമാനിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണമെന്ന് രാജിവ് ശുക്ല പറഞ്ഞു. അതിന് പിന്നാലെ മഞ്ഞുവീഴ്ച്ചയുടെ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കേരളത്തിൽ മത്സരങ്ങൾ നടത്താമല്ലോ എന്നായി തരൂർ. എന്നാൽ ബിസിസിഐയുടെ റൊട്ടേഷൻ പോളിസി പ്രകാരമാണ് മത്സരവേദികൾ അനുവദിക്കുന്നതെന്നും അത് പ്രകാരം കേരളത്തിൽ ഇനിയും മത്സരങ്ങൾ ശുക്ല പറഞ്ഞു.
എന്നാൽ വീണ്ടും കേരളത്തിൽ മത്സരങ്ങൾ ഡിസംബർ മാസമൊക്കെ നടത്താമെന്ന് തരൂർ പറഞ്ഞപ്പോൾ എന്നാൽ എല്ലാ മത്സരങ്ങളും കേരളത്തിൽ തന്നെ നടത്താമെന്ന് പറഞ്ഞായിരുന്നു ശുക്ലയുടെ കളിയാക്കൽ. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.












Discussion about this post