ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ആറാം തമ്പുരാൻ സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. ജഗന്നാഥൻ എന്ന മാസ് കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ സംഭാഷണങ്ങളും മോഹൻലാലിന്റെ ചിത്രത്തിലെ ഗെറ്റപ്പുകളും എല്ലാം വെറൈറ്റി ആയിരുന്നു.
മുംബൈയിൽ സുഹൃത്ത് നന്ദകുമാറിന്റെ സഹായിയായി അയാളുടെ പ്രശ്ങ്ങളിൽ ഇടപെടുന്ന ജഗൻ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ കണിമംഗലം കോവിലകം വാങ്ങുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. എങ്ങനെയാണ് ജഗൻ മുംബൈയിൽ ഏവർക്കും പേടിസ്വപ്നമായത്, എന്തായിരുന്നു അയാളുടെ ഭൂതകാലം എന്നിവ കാണിക്കാൻ ചില സംഭാഷണങ്ങൾ സംവിധായകൻ ഒരുക്കുന്നുണ്ട്.
എന്നാൽ ഈ ചിത്രത്തിലേക്കുള്ള മോഹൻലാലിൻറെ കടന്നുവരവിന് കാരണം താൻ ആണെന്നും ഇതിന്റെ നിർമ്മാതാവായ സുരേഷ് കുമാറിന് താൻ കാരണം ഉണ്ടായ ലാഭത്തെക്കുറിച്ചുമൊക്കെ മണിയൻപിള്ള രാജു പറയുന്നത് ഇങ്ങനെ:
” ഒരിക്കൽ ഞാൻ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുകയായിരുന്നു. അന്ന് നിമ്മാതാവ് സുരേഷ് കുമാറും ഉണ്ടായിരുന്നു എന്നോട് ഒപ്പം യാത്രയിൽ. അപ്പോൾ ഏതാണ് അടുത്ത സിനിമ എന്ന് ഞാൻ അയാളോട് ചോദിച്ചപ്പോൾ” കമലിന്റെ സംവിധാനത്തിൽ മോഹൻലാലും തമിഴ് നടൻ അർജുനുമൊത്തുള്ള സിനിമയാണ് പ്ലാനിങ്ങിൽ എന്നായിരുന്നു അയാൾ പറഞ്ഞത്. അതൊന്നും വർക്ക്ഔട്ടാകാൻ പോകുന്നില്ല എന്നും രഞ്ജിത് എന്നോട് ഒരു ഉഗ്രൻ കഥ പറഞ്ഞെന്നും അത് നിർമിക്കാനും ഞാൻ സുരേഷിനോട് ആവശ്യപ്പെട്ടു. പിറ്റേ ദിവസം ലാൽ എന്നെ വിളിച്ചിട്ട് ” കഥ എങ്ങനെയുണ്ട് നല്ലതാണോ എന്ന് ചോദിച്ചു” ഇത് ലാൽ ചെയ്താൽ നന്നാകും എന്നാണ് ഞാൻ പറഞ്ഞത്. സുരേഷിനോട് പറഞ്ഞ് ഞാൻ ഷാജി കൈലാസിനും രഞ്ജിത്തിനും ടോക്കൺ കൊടുപ്പിച്ചു. ലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റും നിർമാതാവ് സുരേഷിന് വലിയ ലാഭവവും ഉണ്ടായി ആ സിനിമ കൊണ്ട്.” രാജു പറഞ്ഞു.
ഈ സിനിമയുടെ വൻ വിജയം പിന്നീട് ‘നരസിംഹം’ പോലുള്ള മാസ്സ് ഹിറ്റുകൾക്ക് വഴിതെളിച്ചു.












Discussion about this post