മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്, ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ച് ചോദ്യം ഉന്നയിക്കുകയും അദ്ദേഹം പ്ലേയർ മാനേജർ എന്ന നിലയിലാണ് പ്രവർത്തിക്കേണ്ടതെന്ന് പറയുകയും ചെയ്തിരിക്കുകയാണ്. ടെസ്റ്റ് ഫോർമാറ്റിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് ശേഷം ആരാധകരുടെയും വിദഗ്ദ്ധരുടെയും വലിയ വിമർശനത്തിന് ഗംഭീർ വിധേയനായിട്ടുണ്ട്.
കഴിഞ്ഞ വർഷം മധ്യത്തിൽ ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനുശേഷം, ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ രണ്ട് ഹോം ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടു. ഇത് കൂടാതെ 1-3 പരമ്പര തോൽവിയോടെ അവർ ബോർഡർ-ഗവാസ്‌കർ ട്രോഫിയും അടിയറവ് വെച്ചു.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഐസിസി ശതാബ്ദി സെഷനിൽ ഗംഭീറിന്റെ മുഖ്യ പരിശീലക സ്ഥാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കപിൽ ദേവ് ഇങ്ങനെ പറഞ്ഞു.
“ഇന്ന് പരിശീലകൻ ‘കോച്ച്’ എന്ന വാക്ക് വളരെ സാധാരണമായ ഒരു പദമാണ്. ഗൗതം ഗംഭീറിന് പരിശീലകനാകാൻ കഴിയില്ല. അദ്ദേഹത്തിന് ടീമിന്റെ മാനേജരാകാൻ കഴിയും. നിങ്ങൾ പരിശീലകൻ എന്ന് പറയുമ്പോൾ, ഞാൻ സ്കൂളിലും കോളേജിലും കേട്ട പദമാണ് കോച്ച് എന്നുള്ളത്. അത്തരക്കാരായിരുന്നു എന്റെ പരിശീലകൻ. അവർക്ക് എന്നെ മാനേജ് ചെയ്യാൻ കഴിയും. ഒരു കോച്ച് എന്ന പദം കിട്ടിയതുകൊണ്ട് എങ്ങാൻ ബോളിങ് പരിശീലകനാകാൻ കഴിയും ഒരാൾക്ക്? ഗൗതമിന് ലെഗ് സ്പിന്നറുടെയോ വിക്കറ്റ് കീപ്പറുടെയോ പരിശീലകനാകാൻ എങ്ങനെ കഴിയും?”
അദ്ദേഹം കൂട്ടിച്ചേർത്തു:
“അവരൊക്കെ മാനേജ് ചെയ്യണമെന്ന് ഞാൻ കരുതുന്നു. അത് കൂടുതൽ പ്രധാനമാണ്. ഒരു മാനേജർ എന്ന നിലയിൽ, ഗൗതമിന് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. കാരണം നിങ്ങൾ ഒരു മാനേജരാകുമ്പോൾ, ആളുകൾ നിങ്ങളെ അഭിനന്ദിക്കുന്നു.”
മോശം ഫലങ്ങൾക്കിടയിൽ, ഇന്ത്യ ടെസ്റ്റുകളിൽ ചില പോസിറ്റീവുകൾ നേടിയിട്ടുണ്ട്, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിൽ 2-2 പരമ്പര സമനിലയിൽ പിരിഞ്ഞത് ഉൾപ്പെടെ.












Discussion about this post